ഇനി ഗ്യാസും തുക്കി വാങ്ങാം; ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ തൂ​ക്കം കുറവാണെന്ന പരാതിക്ക് പരിഹാരമായി

പാ​ല​ക്കാ​ട്: ഗ്യാ​സ് ഏ​ജ​ൻ​സി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന സി​ലി​ണ്ട​റി​ന് തൂ​ക്കം കു​റ​വാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യാ​ൽ ഉ​ട​ൻ​ത​ന്നെ ഗ്യാ​സ് എ​ത്തി​ക്കു​ന്ന​വ​രോ​ട് തൂ​ക്കം നോ​ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​ന് നി​ർ​ദേ​ശി​ക്കാം. ഗാ​സ്കു​റ്റി തൂ​ക്കി​നോ​ക്കി അ​ള​വ് കൃ​ത്യ​മ​ല്ലെ​ങ്കി​ൽ മ​റ്റൊ​ന്ന് ആ​വ​ശ്യ​പ്പെ​ടാം.

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ തൂ​ക്കം കു​റ​വാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തൂ​ക്കം നോ​ക്കി​ന​ൽ​ക​ണ​മെ​ന്ന് ഗാ​സ് ഏ​ജ​ൻ​സി​ക​ൾ​ക്ക് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​നാ​യി തൂ​ക്കം നോ​ക്കാ​നു​ള്ള ഉ​പ​ക​ര​ണം ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​നാ​ണ് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല. പ​രാ​തി​ക​ളു​ണ്ടാ​യാ​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫി​സി​ലോ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ലോ അ​റി​യി​ക്കാം. പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​നെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് അ​സി. ക​ണ്‍​ട്രോ​ള​ർ സി. ​വി. ഈ​ശ്വ​ര​ൻ അ​റി​യി​ച്ചു.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ണം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പോ​യി വീ​ടു​ക​ളി​ലേ​ക്ക് ഒ​രു മാ​സ​ത്തേ​യോ ഒ​രാ​ഴ്ച​യി​ലേ​യോ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന പ​ര​മാ​വ​ധി വി​ല​യേ​ക്കാ​ൾ (എം.​ആ​ർ.​പി) കൂ​ടു​ത​ൽ ഈ​ടാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ശ്ര​ദ്ധി​ക്കു​ക.

ഒ​രു​നീ​ണ്ട ബി​ൽ ല​ഭി​ക്കു​ന്പോ​ൾ ഉ​ട​നെ അ​തി​ന്‍റെ ആ​കെ തു​ക ന​ൽ​കി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​ണ് പ​തി​വ്. ബി​ല്ലി​ലെ തു​ക​യും ഓ​രോ സാ​ധ​ന​ങ്ങ​ളു​ടെ ക​വ​റി​നു പു​റ​ത്ത് അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന വി​ല​യും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം സാ​ധ​ന​ങ്ങ​ൾ കൈ​പ്പ​റ്റു​ക. ഇ​ല്ലെ​ങ്കി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts