ബാങ്കിൽ നിന്ന് അരക്കോടി പോയത് ചോറ്റുപാത്രത്തിലും പ്ലാസ്റ്റിക് കൂടിലും; പാ​​ലായിലെ സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ൽ​​നി​​ന്ന് മറിയാമ്മ പണം കടത്തിയരീതി ഇങ്ങനെയൊക്കെ…

പാ​​ലാ: സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ൽ​​നി​​ന്ന് അ​​ര​​ക്കോ​​ടി​​യി​​ലേ​​റെ രൂ​​പ കാ​​ണാ​​താ​​യ കേ​​സി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ ക​​ഴി​​യു​​ന്ന പാ​​ലാ ഓ​​ലി​​ക്ക​​ൽ മ​​റി​​യാ​​മ്മ​​യെ (52) ബാ​​ങ്കി​​ലെ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​ത്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​ണ് പാ​​ലാ സി​​ഐ രാ​​ജ​​ൻ കെ. ​​അ​​ര​​മ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​നി​​താ പോ​​ലീ​​സി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ ഇ​​വ​​രെ ന​​ഗ​​ര​​ത്തി​​ലു​​ള്ള ബാ​​ങ്കി​​ൽ കൊ​​ണ്ടു​​വ​​ന്ന​​ത്.

മ​​റി​​യാ​​മ്മ കാ​​ഷ്യ​​റാ​​യി​​രു​​ന്ന കാ​​ബി​​നി​​ലും പ​​ണം വ​​യ്ക്കു​​ന്ന ലോ​​ക്ക​​റി​​ലും തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി. ലോ​​ക്ക​​റി​​ൽ​​നി​​ന്ന് കാ​​ഷ് കൗ​​ണ്ട​​റി​​ലേ​​ക്ക് രൂ​​പ എ​​ത്തി​​ക്കു​​ന്ന വി​​ധ​​വും പ​​രി​​ശോ​​ധി​​ച്ചു.

ആ​​രും കാ​​ണാ​​തെ പ്ലാ​​സ്റ്റി​​ക് കൂ​​ടി​​ലും ബാ​​ഗി​​ലും പ​​ണം ക​​ട​​ത്തി​​യ വി​​ധം പോ​​ലീ​​സി​​നോ​​ട് വി​​ശ​​ദീ​​ക​​രി​​ച്ചു. ചോ​​റ്റു​​പാ​​ത്ര​​ത്തി​​ൽ പോ​​ലും പ​​ണം ക​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് മ​​റി​​യാ​​മ്മ അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തോ​​ട് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റോ​​ളം തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ചു. ക​​ള്ള​​നോ​​ട്ട് കേ​​സി​​ൽ പി​​ടി​​യി​​ലാ​​യ മ​​റി​​യാ​​മ്മ​​യു​​ടെ മ​​ക​​ൻ അ​​രു​​ണും മ​​റി​​യാ​​മ്മ​​യും വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചി​​രു​​ന്ന ടൗ​​ണി​​ലെ ഫ്ളാ​​റ്റി​​ലും എ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി.

Related posts