പാ​ച​ക​വാ​ത​ക വി​ല കൂ​ടി; ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂപയുടെ വർധന


കൊ​ച്ചി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല കൂ​ടി. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ 601 രൂ​പ​യി​ല്‍ നി​ന്നും സി​ലി​ണ്ട​ര്‍ വി​ല 651 രൂ​പ​യാ​യി.

കൂ​ടാ​തെ 19 കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 55 രൂ​പ​യോ​ള​മാ​ണ് വ​ര്‍​ധി​ച്ച​ത്. 1238 രൂ​പ​യാ​യി​രു​ന്ന​ത് 1293 രൂ​പ​യാ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

14 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​നും നി​ല​വി​ലെ വി​ല​യി​ല്‍ നി​ന്നും 50 രൂ​പ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തു കൂ​ടാ​തെ അ​ഞ്ചു കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​ര്‍ സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത​തി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 340രൂ​പ​യി​ല്‍ നി​ന്നും 390 രൂ​പ​യാ​യും സ​ബ്‌​സി​ഡി​യു​ള്ള സി​ലി​ണ്ട​റി​ന് 18 രൂ​പ വ​ര്‍​ധി​ച്ച് 224 രൂ​പ​യി​ല്‍ നി​ന്നും 242 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

സ​ബ്സി​ഡി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച വി​ല​യു​ടെ ആ​നു​പാ​തി​ക​മാ​യ തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കും.

Related posts

Leave a Comment