എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്ക് കായികപരിശീലനം നല്‍കുന്നത് പോലീസില്‍തന്നെയുള്ള വനിതാ പരിശീലക! പുതിയ വെളിപ്പെടുത്തലുമായി പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍

എഡിജിപിയുടെ മകള്‍ ആക്രമിച്ചു എന്നാരോപിച്ച് പരാതി നല്‍കിയ പോലീസ് ഡ്രൈവറുടെ പുതിയ വെളിപ്പെടുത്തല്‍ കൂടി പുറത്ത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും വ്യായാമംചെയ്യാനെത്തുന്ന എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകള്‍ക്ക് കായികപരിശീലനം നല്‍കുന്നത് പോലീസില്‍ത്തന്നെയുള്ള വനിതാ പരിശീലകയാണെന്നാണ് ഗവാസ്‌കര്‍ ആരോപിക്കുന്നത്.

ഇത് നിയമവിരുദ്ധമാണ്. സ്റ്റേഡിയത്തില്‍ കായികമത്സരം നടന്ന രണ്ടുദിവസമാണ് വ്യായാമത്തിനായി എ.ഡി.ജി.പി.യുടെ മകള്‍ കനകക്കുന്ന് കൊട്ടാരവളപ്പിലെത്തിയത്. അവിടെയും പോലീസിന്റെ വനിതാ പരിശീലകയെത്തിയിരുന്നു. പരിശീലകയോട് താന്‍ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവില്‍ മര്‍ദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകള്‍ മറ്റൊരു പോലീസ് ഡ്രൈവറെ മുമ്പ് മര്‍ദിച്ചിട്ടുണ്ടെന്നും കേസില്‍ സാക്ഷിപറയാന്‍ അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചതായും ഗവാസ്‌കര്‍ പറയുന്നു.

Related posts