സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ല; മൂ​ന്ന് ജ​ഡ്ജി​മാ​ര്‍ വി​യോ​ജി​ച്ചു; ഹ​ര്‍​ജി ഭൂരിപക്ഷവിധിയിലുടെ ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​നു നി​യ​മ​സാ​ധു​ത തേ​ടി​യു​ള്ള ഹ​ര്‍​ജി​ക​ള്‍ ത​ള്ളി സു​പ്രീം​കോ​ട​തി​. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍ മൂ​ന്ന് പേ​ര്‍ വി​യോ​ജി​ച്ച​തോ​ടെ​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡും ജ​സ്റ്റീ​സ് എ​സ്.​കെ.​കൗ​ളും മാ​ത്ര​മാ​ണ് സ്വ​വ​ര്‍​ഗ​വി​വാ​ഹം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് യോ​ജി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കോ​ലി, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​ര്‍ ഇ​തി​നെ​തി​രേ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹ​ര്‍​ജി​യി​ല്‍ നാ​ല് വി​ധി​ന്യാ​യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്‌​പെ​ഷ​ല്‍ മാ​രേ​ജ് ആ​ക്ടി​ല്‍ മാ​റ്റം വ​രു​ത്തി സ്വ​വ​ര്‍​ഗ​വി​വാ​ഹം കൂ​ടി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദ​ത്തോ​ട് യോ​ജി​ച്ചു​കൊ​ണ്ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വി​ധി ന്യാ​യം.​

പു​രു​ഷ​നും സ്ത്രീ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് മാ​ത്ര​മാ​ണ് നി​യ​മ​സാ​ധു​ത​യെ​ന്ന സ്‌​പെ​ഷ​ല്‍ മാ​രേ​ജ് ആ​ക്ടി​ലെ സെ​ക്ഷ​ന്‍ നാ​ല് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെന്ന് അദ്ദേഹം പറഞ്ഞു. അ​തി​ന്‍റെ പേ​രി​ല്‍ സ്‌​പെ​ഷ​ല്‍ മാ​രേ​ജ് ആ​ക്ട് കോ​ട​തി​ക്ക് റ​ദ്ദാ​ക്കാ​ന്‍ ക​ഴി​യി​ല്ല. നി​യ​മ​ത്തി​ല്‍ മാ​റ്റം വേ​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ല​മെന്‍റാണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​വ​ര്‍​ഗ​ലൈം​ഗി​ക​ത ഉ​ന്ന​ത​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​തു​ങ്ങി നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ന​ഗ​ര, വ​രേ​ണ്യ സ​ങ്ക​ല്‍​പ​മ​ല്ല, തു​ല്യ​ത​യു​ടെ കാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment