ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പ്: 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജ​റൂ​സ​ലെം: ഗാ​സ​യി​ൽ ഇ​സ്രേ​ലി സേ​ന​യു​ടെ വെ​ടി​വ​യ്പി​ൽ 19 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ സ്ത്രീ​ക​ളും അ​ഞ്ചു പേ​ർ കു​ട്ടി​ക​ളു​മാ​ണ്. മൂ​ന്നി​ട​ത്താ​യി​രു​ന്നു ഇ​സ്രേ​ലി സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വ​ട​ക്ക​ൻ ഗാ​സ​യി​ലെ തു​ഫാ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രി​ലേ​റെ​യും ഒ​രേ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. പ​ത്തു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യും ബ​ന്ധു​വാ​യ അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രേ​ലി സൈ​നി​ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് ഇ​സ്രേ​ലി സേ​ന​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം മാ​ത്രം ഗാ​സ​യി​ൽ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ 532 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ത​ങ്ങ​ളു​ടെ നാ​ലു സൈ​നി​ക​ർ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​സ്രേ​ലി സൈ​ന്യം പ​റ​യു​ന്നു.

Related posts

Leave a Comment