ചാർജ്ജ് ചെയ്യുന്നതിനിടെ പുക ഉയർന്നു, പിന്നാലെ സ്‌ഫോടനം! കത്തിയമർന്ന് ഇലക്ട്രിക് സ്‌കൂട്ടർ

ചെന്നൈ: ഇലക്ട്രിക് വാഹനങ്ങളിൽ തീ പിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ചാർജ്ജ് ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാമരാജൻ എന്ന വ്യക്തിയുടെ ബൈക്കിനാണ് തീപിടിച്ചത്. 

എട്ട് മാസം മുൻപാണ് രാമരാജൻ ബൈക്ക് വാങ്ങിക്കുന്നത്. മൊബൈൽ ഫോൺ കടയുടെ ഉടമസ്ഥനാണ് ഇദ്ദേഹം.

തിങ്കളാഴ്ച്ച കടയ്ക്ക് സമീപം ചാർജ്ജ് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു.

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശത്ത് നിന്ന് എല്ലാവരും ഓടാൻ തുടങ്ങി. പിന്നാലെ സ്‌ഫോടനമുണ്ടാവുകയുമായിരുന്നു. 

ആളുകൾ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തി നശിച്ചിരുന്നു.

ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ വിക്രമസിംഗപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്.

Related posts

Leave a Comment