ഓപ്പറേഷന്‍ ടേബിളില്‍ വീട്ടമ്മയോട് മോശമായി പെരുമാറി; അറ്റന്‍ഡര്‍ അറസ്റ്റില്‍; സംഭവം ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍

ഇടുക്കി: ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോടെ അറ്റന്‍ഡര്‍ മോശമായി പെരുമാറിയതായി പരാതി.

സംഭവത്തില്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയാണ് പരാതിക്കാരി.

കൈക്ക് പൊട്ടലേറ്റതിനാല്‍ വീട്ടമ്മയ്ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ അറ്റന്‍ഡര്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

മറ്റ് ജീവനക്കാര്‍ മാറിയ സമയത്തായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment