Set us Home Page

നാഗമ്പടത്തെ ശുചിമുറികൾ തുറക്കുന്നില്ല..! യാത്രികരും വ്യാപാരികളും കടുത്ത ദുരിതത്തിൽ

കോ​ട്ട​യം: നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി​ക​ൾ തു​റ​ക്കാ​തായതോ​ടെ നി​ര​വ​ധി പേ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി. ലോ​ക്ക് ഡൗ​ണി​നു ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ശു​ചി​മു​റി​ക​ൾ തു​റ​ക്കാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ര​ണ്ടു സ്ഥ​ല​ത്താ​ണ് ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളു​ള്ള​ത്. സ്റ്റാ​ൻ​ഡി​നു​ള്ളി​ലു​ള്ള ശു​ചി​മു​റി സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി​ട്ടു​ള്ള​താ​ണ് . റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​ട്ടാ​ണ് മ​റ്റൊ​രു പൊ​തു ശു​ചി​മു​റി സൗ​ക​ര്യ​മു​ള്ള​ത്. ഇ​വ ര​ണ്ടും തു​റ​ക്കു​ന്നി​ല്ല.

ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു കു​റ​ച്ചു ആ​ളു​ക​ളെ മാ​ത്രം ക​യ​റ്റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം സ്റ്റാ​ൻ​ഡി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഇ​തോ​ടെ ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​ണ് നല്കുന്ന​ത്.

ഇ​തി​നു പു​റ​മെ ക​ട​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ശു​ചി​മു​റി​ക​ൾ തു​റ​ക്കാ​ത്ത​ത് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മാ​ർ​ച്ചി​ൽ ശു​ചി​മു​റി​ക​ളു​ടെ ന​ട​ത്തി​പ്പി​ന്‍റെ ക​രാ​ർ ക​ഴി​ഞ്ഞ​താ​ണെ​ന്നും കോ​വി​ഡ് കാ​ര​ണം പു​തി​യ ക​രാ​ർ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും അ​പേ​ക്ഷ ന​ല്കി പ​ഴ​യ ക​രാ​റു​ക​ൾ തു​ട​രു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം.

ഉ​ട​ൻ ത​ന്നെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് നാ​ഗ​ന്പ​ടം ബ​സ് സ​റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS