പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ കുഞ്ഞിന്റെ പിതാവ് ജിന്ന് ! ജിന്ന് തന്നെ പല തവണ ബലാല്‍സംഗം ചെയ്‌തെന്നു പെണ്‍കുട്ടി…

gynമധ്യപ്രദേശ്: മധ്യപ്രദേശിലെ  സാത്‌നയിലുള്ള പത്താംക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ദേവേന്ദ്രനഗറിലെ ഒരു പ്രാഥമീകാരോഗ്യ കേന്ദ്രത്തിലായിരുന്നു വിദ്യാര്‍ഥിനി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്്. കുട്ടിയുടെ അച്ഛനാരാണെന്ന ചോദ്യത്തിന് വിദ്യാര്‍ഥി നല്‍കിയ മറുപടി ബന്ധുക്കളെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചുകളഞ്ഞു.

തന്റെ കുട്ടിയുടെ അച്ഛന്‍ ഒരു ജിന്നാണെന്നും ജിന്ന് തന്നെ നിര്‍ബന്ധിച്ച് പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഇത് കേട്ട് ഞെട്ടിത്തരിച്ച ഡോക്ടര്‍മാരും നേഴ്‌സുമാരും ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നവജാത ശിശുവിന് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും പന്നാ ജില്ലയിലെ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിനെ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയെ ഏതോ ദുര്‍ഭൂതം ബാധിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരും പറയുന്നത്. ഇതേത്തുടര്‍ന്ന് സ്ഥലത്തുള്ള പല മന്ത്രവാദികളെയും വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരിപാടികളൊന്നും ചെയ്തിട്ടും ജീനി തന്നെ വിട്ടു പോയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ജിന്ന് ബാധയില്‍ മുറുകെപ്പിടിക്കുന്നത് മറ്റെന്തെങ്കിലും മറയ്ക്കാനാണോയെന്ന് സംശയിക്കുന്നതായി പന്നാ അഡീഷണല്‍ എസ്പി രാഘവേന്ദ്ര സിംഗ് പറയുന്നു. എന്തായാലും ജിന്നിന്റെ കുഞ്ഞിന് ജന്മം നല്‍കിയ  സന്തോഷത്തിലാണ് പെണ്‍കുട്ടി.

Related posts