മ​ദ്യ​പി​ച്ച് സ്കൂ​ൾ ബ​സ് ഓ​ടി​ച്ച 25 പേ​ർ പി​ടി​യി​ൽ; പരിശോധനാ ഫലം പുറത്തുവരുന്പോൾ കുടൂതൽ പേർ കുടുങ്ങുമെന്ന് പോലീസ്

checking-lകൊ​ച്ചി: മ​ധ്യ​കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് സ്കൂ​ൾ ബ​സ് ഓ​ടി​ച്ച 25 പേ​ർ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ഐ​ജി പി. ​വി​ജ​യ​ന്‍​റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍​റെ ഭാ​ഗ​മാ​യി സ്കൂ​ൾ ബ​സു​ക​ളി​ൽ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഡ്രൈ​വ​ർ​മാ​ർ കു​ടു​ങ്ങി​യേ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts