വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത! ജര്‍മനിയില്‍ പാര്‍ട്ട് ടൈം ജോലികളുടെ ശമ്പള പരിധി 520 യൂറോയായി ഉയര്‍ത്തി

ബര്‍ലിന്‍: ജര്‍മനിയില്‍ മിനി ജോബ് അതായത് പാര്‍ട്ട് ടൈം ജോലികളുടെ ശമ്പള പരിധി 450 യൂറോയില്‍ നിന്ന് 520 യൂറോ ആയി ഉയര്‍ത്തി.

ഒക്ടോബര്‍ മുതല്‍, മിനി- ജോബേഴ്സിന് മുമ്പത്തെ 450 യൂറോയേക്കാള്‍ പ്രതിമാസം കൂടുതല്‍ സമ്പാദിക്കാം.പരിധി 70 യൂറോ വര്‍ദ്ധിപ്പിക്കാന്‍ ട്രാഫിക് ലൈറ്റ് സഖ്യം പച്ചകൊടി കാട്ടിയത്.

തൊഴില്‍ മന്ത്രി ഹൂബര്‍ട്ടൂസ് ഹൈലാണ് ഇക്കാര്യം അറിയിച്ചത്. മിനി ജോലികള്‍ക്കുള്ള ഉയര്‍ന്ന പരിധി ഒക്ടോബര്‍ 1~ന് പ്രതിമാസം 450~ല്‍ നിന്ന് 520 യൂറോയായി ഉയരും. മിനിമം വേതനം പന്ത്രണ്ട് യൂറോയായി ഉയര്‍ത്തി.

അതേസമയം മിഡി ജോലികള്‍ എന്ന് വിളിക്കപ്പെടുന്നതിന്റെ പരിധി 1,600 യൂറോയായും ഉയര്‍ത്തി.

മിനിമം വേതനം വര്‍ധിപ്പിക്കുന്നതിനുള്ള കരട് നിയമം നേരത്തെ സമര്‍പ്പിച്ചിരുന്നു, മിനി ജോലിക്കാര്‍ക്ക് ഒരു മാസത്തില്‍ പരമാവധി ജോലി ചെയ്യാന്‍ കഴിയുന്ന മണിക്കൂറുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കമ്പനികള്‍ പരാതിപ്പെട്ടിരുന്നു.

അതിനാല്‍, ട്രാഫിക് ലൈറ്റ് സഖ്യം മിനി ജോബ് പരിധി ഉയര്‍ത്താന്‍ സമ്മതിച്ചിരുന്നു. ഇനിയും വര്‍ധിച്ചാലും ആഴ്ചയില്‍ പത്തു മണിക്കൂര്‍ മിനി ജോലി എന്ന നിലയില്‍ സാധ്യമാകുന്ന തരത്തില്‍ ക്രമീകരിയ്ക്കും.

വിദ്യാര്‍ത്ഥികളും പെന്‍ഷന്‍കാരുമാണ് മിനി ജോബിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍.

എന്നാല്‍ സ്വന്തം പെന്‍ഷന്‍ അടവ് മിനി ജോലികള്‍ കൊണ്ട് ഉപയോഗപ്രദമല്ല, പെന്‍ഷന്‍ ഇന്‍ഷുറന്‍സ് ബാധ്യത ഇത്തരം ജീവനക്കാര്‍ക്കും ഒഴിവാക്കലില്ലാതെ ബാധകമാണ്.

” മുഴുവന്‍ സാമൂഹിക സുരക്ഷാ സംഭാവനയും തൊഴിലുടമ വഹിക്കണം. “മൊത്തം വേതനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാര്‍ക്ക് ഇതിനായി ഓപ്ഷനുണ്ട്.

മിനി ജോലികളുടെ കാര്യത്തില്‍, പ്രതിമാസ മൊത്ത വേതനം നിര്‍ദിഷ്ട ഉയര്‍ന്ന പരിധി വരെ ജീവനക്കാര്‍ക്ക് നേരിട്ട് ലഭിക്കും.

സാധ്യമായ ജോലി സമയങ്ങളുടെ എണ്ണം മണിക്കൂര്‍ വേതനത്തില്‍ നിന്നാണ്.

കമ്പനി ഒരു നിശ്ചിത ശതമാനം വേതനമായി ലെവിയായി നല്‍കുന്നു, അതില്‍ പ്രധാനമായും സാമൂഹിക സുരക്ഷാ സംഭാവനകള്‍ ഉള്‍പ്പെടുന്നു.

ഇതുവരെയുള്ള 1300 യൂറോ പരിധിയുള്ള മിഡി ജോലികള്‍ക്ക്, മിനി ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കിഴിവുകള്‍ ഉയര്‍ന്നതല്ല എന്നതിനാല്‍ ജീവനക്കാര്‍ക്കുള്ള സാമൂഹിക സുരക്ഷാ സംഭാവനകള്‍ കുറയും.

ജോസ് കുമ്പിളുവേലില്‍

Related posts

Leave a Comment