ചെ​സ്ലി ക്രിസ്റ്റ്! കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കിയത് യു​എ​സ് സൗ​ന്ദ​ര്യ​റാ​ണിയെന്ന് പോലീസ്

ന്യു​യോ​ർ​ക്ക്: മി​ഡ്ടൗ​ണ്‍ ല​ക്ഷ്വ​റി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്ക​യ​ത് 2019 മി​സ് യു​എ​സ്എ സൗ​ന്ദ​ര്യ​റാ​ണി​യും ലോ​യ​റു​മാ​യ ചെ​സ്ലി ക്രി​സ്റ്റാ​ണെ​ന്ന് (30) ലൊ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ ഞാ​യ​റാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു.

60 നി​ല​ക​ളി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ 9ാം നി​ല​യി​ലാ​യി​രു​ന്നു ചെ​സ്ലി താ​മ​സി​ച്ചി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ല​ത്തു വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചാ​ടി ജീ​വ​നൊ​ടു​ക്കു​ന്ന​തി​നു മു​ന്പു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മ​ര​ണ​ത്തി​ന്‍റെ സൂ​ച​ന ന​ൽ​കു​ന്ന സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

1991 ഏ​പ്രി​ൽ 28ന് ​മി​ഷി​ഗ​ണ്‍ ജാ​ക്സ​ണി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. ഇ​വ​രു​ടെ എ​ല്ലാ സ​ന്പാ​ദ്യ​വും അ​മ്മ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന കു​റി​പ്പും ഇ​വ​ർ എ​ഴു​തി​വ​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.

2002 ൽ ​നോ​ർ​ത്ത് ക​രോ​ലി​ന സൗ​ന്ദ​ര്യ റാ​ണി​യാ​യി ഇ​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2019 ൽ ​മി​സ് യൂ​ണി​വേ​ഴ്സി​ൽ 10ാം സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സൗ​ത്ത് ക​രോ​ലി​ന​യി​ൽ നി​ന്നും ബി​എ​സും, വേ​ക്ക് ഫോ​റ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ജെ​ഡി​യും, എം​ബി​എ​യും നേ​ടി​യ സ​മ​ർ​ഥ​യാ​യ ഒ​രു വ​ക്കീ​ൽ കൂ​ടി​യാ​യി​രു​ന്നു ചെ​സ്ലി.

പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment