ഗോമൂത്രം കുടിച്ച വോളന്റിയര്‍ക്ക് അസ്വസ്ഥത! കോവിഡിനെതിരേ ഗോമൂത്രം കുടിക്കുന്ന ചടങ്ങ് സംഘടിപ്പിച്ച ബിജെപി നേതാവിന് എട്ടിന്റെപണി

കോ​​​​ൽ​​​​ക്ക​​​​ത്ത: കോ​​വി​​ഡ് ബാ​​​​ധ​​​​യി​​​​ൽ​​​​നി​​​​ന്നു മു​​​​ക്തി നേ​​​​ടാ​​​​ൻ ഗോ​​​​മൂ​​​​ത്രം കു​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പൊ​​​​തു​​​​ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ബി​​​​ജെ​​​​പി നേ​​​​താ​​​​വ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

വ​​​​ട​​​​ക്ക​​​​ൻ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ ബി​​​​ജെ​​​​പി പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​വ് നാ​​​​രാ​​​​യ​​​​ൺ ചാ​​​​റ്റ​​​​ർ​​​​ജി(40)​​​​യാ​​​​ണു തൊ​​​​ഴു​​​​ത്തി​​​​ൽ ഗോ​​​​മൂ​​​​ത്ര​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ഗോ​​​​മൂ​​​​ത്രം കു​​​​ടി​​​​ച്ച് അ​​​​സ്വ​​​​സ്ഥ​​​​ത പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച വോ​​​​ള​​​​ന്‍റി​​​​യ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ഇ​​​​വ​​​​രി​​​​ൽ കൊ​​​​റോ​​​​ണ ബാ​​​​ധി​​​​ത​​​​രു​​​​ണ്ടോ എ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

താ​​​​ൻ ആ​​​​രെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു ഗോ​​​​മൂ​​​​ത്രം കു​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും ചാ​​​​റ്റ​​​​ർ​​​​ജി പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു.

ചാ​​​​റ്റ​​​​ർ​​​​ജി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​യെ സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ഗോ​​​​മൂ​​​​ത്രം ശ​​​​രീ​​​​ര​​​​ത്തി​​​​നു ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്ന് ഇ​​​​തു​​​​വ​​​​രെ തെ​​​​ളി​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ആ​​​​രെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല ചാ​​​​റ്റ​​​​ർ​​​​ജി ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും ബി​​​​ജെ​​​​പി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​യ​​​​ന്ത​​​​ൻ ബ​​​​സു പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment