വഴിവിട്ട ജീവിതം നയിക്കുന്നവരാണെന്ന്! അഞ്ചല്‍ ഏരൂരില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളെ നാട്ടുകാര്‍ നാടുകടത്തി; മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ല

അഞ്ചല്‍ ഏരൂരില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകളും, സംഘര്‍ഷാവസ്ഥയും. ഒരാഴ്ച മുമ്പ് ചിറ്റപ്പന്‍ മാനംഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏരൂര്‍ സ്വദേശിനിയായ ഏഴുവയസുകാരിയുടെ പെറ്റമ്മയേയും ബന്ധുക്കളേയും നാട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടു. വഴിവിട്ട ജീവിതം നയിക്കുന്നവരാണെന്നും ഇവര്‍ ഇവിടെ താമസിക്കുന്നത് നാട്ടുകാരായ തങ്ങള്‍ക്കും തങ്ങളുടെ വീടുകളിലുള്ള മറ്റ് സ്ത്രീ ജനങ്ങള്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമാക്കികൊണ്ടാണ് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മ, അമ്മയുടെ അനുജത്തി, അവരുടെ രണ്ട് മക്കള്‍, ഈ സ്ത്രീകളുടെ മാതാപിതാക്കള്‍ എന്നിവരെ നാടുകടത്തിയത്. പോലീസ് നോക്കിനില്‍ക്കുമ്പോഴാണ് നാട്ടുകാര്‍ ഇവരെ വിചാരണ നടത്തിയതെന്നതും ശ്രദ്ധേയം. ഓട്ടോയില്‍ കയറ്റി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോവാന്‍ പോലീസ് ശ്രമിക്കവേ നാട്ടുകാര്‍ ഇവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. നാട്ടുകാര്‍ നിയമം കൈയ്യിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോയ ഏരൂര്‍ സ്വദേശിയായ ഏഴു വയസുകാരിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ കുളത്തുപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുപോകാതെ കുട്ടിയെ റബര്‍ എസ്റ്റേറ്റിലെത്തിച്ച രാജേഷ്, കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നും തെളിഞ്ഞിരുന്നു.

 

 

Related posts