പെണ്‍കുട്ടികള്‍ മാത്രം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട വീഡിയോ വൈറലാവുന്നു; ഇതുവരെ കണ്ടത് 35 ലക്ഷത്തിലധികം ആളുകള്‍

women600പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് ഇന്ന് രാജ്യത്തെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്ന്. വസ്ത്രം ദേഹത്ത് നിന്ന് അല്‍പ്പമൊന്ന് മാറിയോ എന്ന് ഏപ്പോഴും ശ്രദ്ധിച്ച് നടക്കേണ്ട അവസ്ഥയാണ് മിക്കവാറുമെല്ലാ പെണ്‍കുട്ടിള്‍ക്കും. വസ്ത്രം അല്‍പ്പമൊന്ന് മാറിയാല്‍ തുറിച്ചു നോക്കുന്ന കഴുകന്‍ കണ്ണുകള്‍ അവര്‍ക്കുചുറ്റും കറങ്ങി നടക്കുന്നുണ്ട്.എന്നാല്‍ പെണ്‍കുട്ടികള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

പെണ്‍കുട്ടികള്‍ക്ക് ആദ്യം വേണ്ടത് വസ്ത്രം അല്‍പം സ്ഥാനം മാറിയാല്‍ ഒന്നും സംഭവിക്കുകയില്ലെന്ന തിരിച്ചറിവാണ്. അത്തരത്തില്‍ പെണ്‍കുട്ടികളെ ബോധവതികളാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. എല്ലെ ഇന്ത്യ ഇന്ത്യയുടെ പേജില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്  അപ് ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് 3.5 മില്യണ്‍ ആളുകളാണ്. എന്തായാലും പുതിയതലമുറ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണെന്ന വികാരമാണ് ഏവരും പങ്കുവെയ്ക്കുന്നത്.

Related posts