ഇതാണാ പ്രേതഭവനം! മൂന്നു മാസത്തില്‍ കൂടുതല്‍ ആരും താമസിച്ചിട്ടില്ലാത്ത ടെക്‌സാസിലെ പ്രേതഭവനത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നത്

hauted-mansion600ലോകമാകമാനമുള്ള ആളുകളെ കിടുകിടാ വിറപ്പിച്ചവയാണ് കണ്‍ജറിംഗ് സീരിസില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നടന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഇതെല്ലാം എന്നു പറഞ്ഞാണ് സിനിമയുടെ അണിയറക്കാര്‍ പ്രേക്ഷകരെ പേടിപ്പിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലെ ടെക്‌സാസില്‍ ഇതിനു സമാനമായ ഒരു വീടുണ്ട്. ഇപ്പോള്‍ ഈ വീട് വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ്. ഇതില്‍ എന്താണ് കാര്യമെന്നല്ലേ, പത്തു വര്‍ഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഈ വീട് വില്‍ക്കുന്നത്. കാരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതു തന്നെ പ്രേതശല്യം.

എന്നാല്‍ ഇവിടുത്തെ പ്രേതം ആരെയും ആക്രമിക്കുകയൊന്നുമില്ല. ജനാലകള്‍ ഉടയ്ക്കുക, ഫ്രിഡ്ജിലെ ഭക്ഷണസാധങ്ങള്‍ എടുത്തു തിന്നുക. പാതിരനേരത്ത് ഉച്ചത്തില്‍ ചിരിക്കുക..ഇതൊക്കെയാണ് ഈ പ്രേതത്തിന്റെ ഹോബി. എന്തായാലും ഇതൊക്കെ കണ്ടും കേട്ടും പേടിച്ച് അവസാനത്തെ താമസക്കാരും ഈ വീടുവിട്ടുപോയി. കിട്ടുന്ന വിലയ്ക്ക് ഈ വീട് വിറ്റ് ഒഴിവാക്കാനായി പരസ്യം കൊടുത്തിരിക്കുകയാണ് ഉടമസ്ഥര്‍. പരസ്യത്തില്‍ അവര്‍ എടുത്തു പറയുന്നു: ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് താമസിക്കാന്‍ കഴിവുള്ളവര്‍ മാത്രമേ ഈ വീടു വാങ്ങാവൂ.
22
1890 ല്‍ നിര്‍മിച്ച വീടിന്റെ ആദ്യ ഉടമസ്ഥ ഫാനി യീഗര്‍ എന്ന സ്ത്രീയായിരുന്നു. അവരുടെ മരണശേഷം ഈ വീട് ഒരു വ്യഭിചാരശാലയായി മാറി. അതോടെ ഇവിടെ നിരവധി ദുര്‍മരണങ്ങള്‍ അരങ്ങേറിയത്രേ. ഇതിന്റെ മറപറ്റി നിറം പിടിപ്പിച്ച കഥകളും പ്രചരിച്ചു തുടങ്ങി. ഇടനാഴിയിലൂടെ ഉലാത്തുന്ന നിഴല്‍രൂപങ്ങളും രാത്രിയുടെ നിശബ്ദതയില്‍ ഉയരുന്ന അലമുറകളും പലരും കേട്ടു തുടങ്ങി. പ്രേതവീട് എന്ന പേര് ചാര്‍ത്തപ്പെട്ടതോടെ സ്ഥിരതാമസത്തിനു ആരുമെത്താതായി. അതോടെ വീട് വാടകയ്ക്ക് നല്‍കിത്തുടങ്ങി. ആളുകള്‍ എത്തായതോടെ മാസവാടക കുറഞ്ഞുകുറഞ്ഞ് 200 ഡോളര്‍ വരെയായി. വര്‍ഷങ്ങള്‍ക്കുമുന്‍പ് 4.25 ബില്യന്‍ ഡോളറായിരുന്നു വീടിന്റെ വിപണിമൂല്യം. ഇപ്പോള്‍ വീട് വില്പനയ്ക്കുവച്ചിരിക്കുന്നത് വെറും 1,25000 ഡോളറിനാണ്.

മൂന്നു കിടപ്പുമുറികളും രണ്ടു ബാത്‌റൂമുകളും ലിവിങും അടുക്കളയുമുള്ള രണ്ടു നിലവീടിനു 2,800 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. എന്നാല്‍ ഈ വീട്ടില്‍ പ്രേതമൊന്നുമില്ലെന്നും വീടിന്റെ പ്രത്യേക ആകൃതി കൊണ്ടാണ് ചില്ലറ തമാശകളൊക്കെ വീട്ടില്‍ നടക്കുന്നതെന്നുമാണ് വീട് പരിശോധിച്ച ആര്‍ക്കിടെക്ടുകള്‍ പറയുന്നത്. എന്നാല്‍ പ്രേതമില്ലെന്നു പറയുന്നവര്‍ക്ക് വെറുതെ പറയാമെന്നും താമസിക്കുന്നവര്‍ക്കറിയാം ബുദ്ധിമുട്ടെന്നും മുന്‍ താമസക്കാര്‍ പറയുന്നു.

Related posts