കൊച്ചി: അവധിക്കാല യാത്രക്കാരെ ആകർഷിക്കാൻ യാത്രാനിരക്കിൽ വൻ ഇളവുമായി ഗോ എയർ എയർലൈൻസ്. മാർച്ച് 31 വരെ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 1368 രൂപ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. സമയനിഷ്ഠയിൽ ഏഴാം തവണയും ഒന്നാമതെത്തിയ ഗോ എയർ കൊച്ചിയിൽ ഉൾപ്പെടെ 12 നഗരങ്ങളിലായി 28 അധിക ഫ്ലൈറ്റുകൾ ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിന് കൊച്ചിയിൽനിന്നു ഡൽഹിയിലേക്കു നേരിട്ട് ഫ്ലൈസ്മാർട്ട് ഓപ്ഷനിലൂടെ ഗോ എയർ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകളിൽഇളവുമായി ഗോ എയർ
