ഗോഡ് വിന്‍റെ വേദന അവർ അറിഞ്ഞു; കാ​ഠി​ന്യ​മേ​റി​യ ത്വ​ക്ക് രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട്   ക​ഴി​യു​ന്ന കുട്ടിയെ കാണാൻ നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ  ആശുപത്രിയിലെത്തി; ഇവർ  സ​മാ​ഹ​രി​ച്ച തു​ക​യും സ​മ്മാ​ന​ങ്ങ​ളു​മാ​യി ഗോ​ഡ്‌​വി​ന് നൽകി

മൂ​വാ​റ്റു​പു​ഴ: കാ​ഠി​ന്യ​മേ​റി​യ ത്വ​ക്ക് രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​ൽ ക​ഴി​യു​ന്ന ഗോ​ഡ്‌​വി​നെ നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മാ​ധ്യ​മ​ങ്ങളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളി​ൽ നി​ന്നു ഗോ​ഡ്‌​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജി​ലെ എം​സി​എ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മാ​ഹ​രി​ച്ച തു​ക​യും സ​മ്മാ​ന​ങ്ങ​ളു​മാ​യി ഗോ​ഡ്‌​വി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളാ​യ നി​തി​ൻ, അ​മ​ൽ, ബോ​ബി, വ​സ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. എം​സി​എ ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ച​ന്ദ്ര​കു​ന്നേ​ൽ, വ​കു​പ്പ് മേ​ധാ​വി ഷെ​റി​ൻ മാ​ത്യു, അ​ധ്യാ​പി​ക ദീ​പ്തി തോ​മ​സ്, ഗോ​ഡ്‌​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​റ ന​ന്ദ​ന മാ​ത്യു എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾക്കൊപ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts