കരിപ്പൂരിൽ ചാർട്ടേർഡ് വിമാനം പറന്നിറങ്ങി; പുറത്തേക്ക് വന്ന മൂന്നുപേരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 95 ലക്ഷത്തിന്‍റെ സ്വർണം


കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്ന് മാ​ത്രം ഇന്നലെ എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റലി​ജ​ന്‍സ് പി​ടി​ച്ചെ​ടു​ത്ത​ത് 95 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം.

ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൽ ഫാ​യി​സ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് സ്വ​ദേ​ശി മു​ബീ​ർ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഫാ​യി​സി​ൽ​നി​ന്ന് അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 545 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സൈ​ക്കി​ളി​ന്‍റെ പെ​ഡ​ൽ ഷാ​ഫ്റ്റി​നു​ള്ളി​ലാ​ണ് മു​ഹ​മ്മ​ദ് അ​ഫ്സ​ൽ 582 ഗ്രാം ​സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

പെ​ഡ​ൽ ഷാ​ഫ്റ്റി​ന് മു​ക​ളി​ൽ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ വെ​ള്ളി നി​റം പൂ​ശി​യ നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ര​ണ്ടു പേ​രും ദു​ബാ​യി​ൽ നി​ന്നു​ള്ള ഫ്ളൈ ​ദു​ബൈ വി​മാ​ന​ത്തി​ലാ​ണ് ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്.

ബ​ഹ​റി​നി​ൽ നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ബീ​റി​ൽ നി​ന്നും 1135 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ സ്വ​ർ​ണ മി​ശ്രി​തം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മി​ശ്രി​ത​ത്തി​ൽ വേ​ർ​തി​രി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 45 ല​ക്ഷം രൂ​പ വി​ല ല​ഭി​ക്കും.

Related posts

Leave a Comment