എ​സ്എ​ൻ​ കോ​ള​ജ് ഫ​ണ്ട് തി​രി​മ​റി ; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചേ​ക്കും


കൊ​ല്ലം: കൊ​ല്ലം എ​സ്എ​ൻ​കോ​ള​ജ് സു​വ​ർ​ണ​ജൂ​ബി​ലി ഫ​ണ്ട് തി​രി​മ​റി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൊ​ല്ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ക്രൈം​ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​പ്പോ​ൾ ഓ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി​യും നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നാ​യി എ​ക്സി​ബി​ഷ​നും പി​രി​വും ന​ട​ത്തി​യി​രു​ന്നു. ഈ ​ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സ് ആ​ദ്യം ക്രൈം​ബ്രാ​ഞ്ച് ത​ള്ളി​യെ​ങ്കി​ലും കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്നാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment