സ്വർണക്കടത്തിനു തീവ്രവാദ ബന്ധം: ഫയൽ ഇന്ന് കോടതിയിൽ എത്തും; ആ സത്യം ഇന്നറിയാം


കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​നു തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടോ? ഇ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് അ​തു വ്യ​ക്ത​മാ​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കോ​ട​തി​യി​ല്‍ എ​ന്‍​ഐ​എ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​ത്.

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണ​ക്ക​ട​ത്തു ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍ സ​മ്പാ​ദി​ച്ച തു​ക തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ എ​ന്‍​ഐ​എ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​ണ്ടോ എ​ന്നു പ്ര​ത്യേ​ക കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു.

കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദ​ത്തി​നി​ടെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വാ​ക്കാ​ല്‍ ചോ​ദി​ച്ച​ത്. കോ​ട​തി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഇ​ന്നു വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​മെ​ന്ന് എ​ന്‍​ഐ​എ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​സി​സ്റ്റ​ന്‍റ് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ പി. ​

വി​ജ​യ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കിയി രുന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് എ​ന്‍​ഐ​എ ഇ​ന്ന​ലെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കി​യി​രു​ന്നു.

മു​ഹ​മ്മ​ദ് ഷാ​ഫി, പി.​ടി. അ​ബ്ദു, മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഹം​ജ​ദ് അ​ലി, ജി​ഫ്സ​ല്‍, മു​ഹ​മ്മ​ദ് ഷ​മീം എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related posts

Leave a Comment