ഇ​റ​ച്ചി​വെ​ട്ട് യ​ന്ത്ര​ത്തി​നു​ള്ളി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തിയായ ലീഗ് നേതാവിന്‍റെ മകൻ ഷാ​ബി​ന്‍ പി​ടി​യി​ല്‍; സിനിമ നിർമാതാവ് ഒളിവിൽ

കൊ​ച്ചി: ദു​ബാ​യി​യി​ല്‍​നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​റ​ച്ചി​വെ​ട്ട് യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് 2.23 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​നും ജി​ല്ലാ ലീ​ഗ് നേ​താ​വു​മാ​യ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ മ​ക​ന്‍ ഷാ​ബി​നും മൂ​ന്നാം പ്ര​തി ടി.​എ. സി​റാ​ജു​ദ്ദീ​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും ഇ​ന്ന​ലെ രാ​ത്രി ക​സ്റ്റം​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണ്. 

ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. സി​നി​മാ നി​ര്‍​മാ​താ​വാ​യ മ​റ്റൊ​രു പ്ര​തി സി​റാ​ജു​ദ്ദീ​ന്‍ നി​ല​വി​ല്‍ വി​ദേ​ശ​ത്താ​ണ്.

ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ക​സ്റ്റം​സ് തു​ട​ങ്ങി. അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​യാ​ളു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലും നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഷാ​ബി​ന്‍റെ​യും സി​റാ​ജു​ദ്ദീ​ന്‍റെ​യും പ​ങ്കാ​ള​ത്ത​ത്തി​ലു​ള്ള തു​രു​ത്തേ​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലെ​ത്തി​യ കൊ​റി​യ​റി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ​യോ​ളം വി​ല​വ​രും. 

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ​യും സി​റാ​ജു​ദ്ദീ​ന്‍റെ​യും വീ​ടു​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ​ബ്രാ​ഹിം കു​ട്ടി​യെ ക​സ്റ്റം​സ് ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തി​രു​ന്നു. മു​മ്പും ഇ​തേ സ്ഥാ​പ​നം ദു​ബാ​യി​യി​ല്‍ നി​ന്നും യ​ന്ത്രം ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യം ക​സ്റ്റം​സി​നു​ണ്ട്.

Related posts

Leave a Comment