കണ്ണൂരിൽ വീണ്ടും വേട്ട; വിമാനത്താവളത്തിൽ നിന്നു പിടികൂടിയത് 30 ലക്ഷത്തിന്‍റെ സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ദ​മാ​മി​ൽ​നി​ന്നു​ള്ള ആ​ദ്യ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​മാ​മി​ൽ​നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി​ഹി​ൽ നി​ന്നാ​ണ് 800 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

എ​ൽ​ഇ​ഡി ടോ​ർ​ച്ചി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന ബാ​റ്റ​റി മാ​തൃ​ക​യി​ലു​ള്ള സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ദ​മാ​മി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ദ​മാ​മി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യം പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ രാ​ജു നി​ക്കു​ന്ന​ത്ത്, വി.​പി. ബേ​ബി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഹ​ബീ​ബ്, പ്രി​യ​ങ്ക, ഗു​ർ​മീ​ത്, മ​നീ​ഷ്, ഹ​വി​ൽ​ദാ​ർ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts