കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 20 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഷൂ​സി​ല്‍ ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഷൂ​സി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന 340.94 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ദു​ബാ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ വ​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് സ്വ​ര്‍​ണം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് ഒ​രു യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 51.97 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​തി​ദി​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് തു​ട​ര്‍​ച്ച​യാ​യി പി​ടി​കൂ​ടു​ന്നു​ണ്ട്.

Related posts

Leave a Comment