ആ​ദ്യ പൊ​ങ്കാ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു പ​ത്രോ​സ്; എ​ന്ത് ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​ക്കാ​നു​ള്ള​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ത​ന്‍റെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി മ​ഞ്ജു പ​ത്രോ​സ് പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ താ​ര​ത്തി​ന് പ്ര​ശം​സ​യ്ക്കൊ​പ്പം നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഈ ​സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ വഴി ലഭിക്കാറുണ്ട്. ഇ​പ്പോ​ഴി​താ താ​ൻ ആ​ദ്യ​മാ​യി ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​ അ​ർ​പ്പി​ച്ച സ​ന്തോ​ഷ​വും താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. 

‘ദേ​വി മ​ഹാ​മാ​യേ… ആ​റ്റു​കാ​ല​മ്മ​ക്ക് എ​ന്‍റെ ആ​ദ്യ പൊ​ങ്കാ​ല’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് മ​ഞ്ജു പ​ത്രോ​സ് ആ​ദ്യ​മാ​യി ആ​റ്റു​കാ​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട​ത്. സെ​റ്റ് സാ​രി​യു​ട​ത്ത് മു​ല്ല​പ്പൂ​വും ചൂ​ടി അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് മ​ഞ്ജു ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ​ത്. പൊ​ങ്കാ​ല ഇ​ടു​ന്ന ചി​ത്ര​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട​തോ​ടെ നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ളു​മാ​യി എ​ത്തി.

ആ​ദ്യ​ത്തെ പൊ​ങ്കാ​ല​യെ​ന്ന് ത​ല​ക്കെ​ട്ട് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ഇ​ത്ര​യും നാ​ൾ കേ​ര​ള​ത്തി​ൽ അ​ല്ലാ​യി​രു​ന്നു​വോ എ​ന്നാ​ണ് മ​റ്റ് ചി​ല​ർ മ​ഞ്ജു​വി​നെ പ​രി​ഹ​സി​ച്ച് ചോ​ദി​ച്ച​ത്. ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​ക്കാ​നു​ള്ള പൊ​ങ്കാ​ല എ​ന്നാ​ണ​ല്ലോ ക​ണ്ട​ത്… സു​നി​ലി​ൽ നി​ന്നും ഡി​വോ​ഴ്സാ​ണോ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ആ​രാ​ധ​ക​ർ​ക്ക് വേ​ണ്ടി ത​ലേ​ദി​വ​സം ഒ​രു പോ​സ്റ്റ് ഇ​ടാ​മാ​യി​രു​ന്നു, ഇ​തി​ൽ എ​ന്തെ​ങ്കി​ലും സ​മാ​ധാ​നം ക​ണ്ടെ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ ന​ല്ല​ത്. ഒ​രു പ​രീ​ക്ഷ​ണ​മാ​ക​രു​ത് എ​ന്നി​ങ്ങ​നെ​യും ക​മ​ന്‍റു​ക​ൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എ​ന്നാ​ൽ ഈ ​ക​മ​ന്‍റു​ക​ളോ​ട് താ​രം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

Related posts

Leave a Comment