ശരീരത്തോട് ചേർത്ത് വച്ച് സുരക്ഷിതമായി കൊച്ചിയിൽ പറന്നിറങ്ങിയെങ്കിലും പണി പാളി; ര​ണ്ടു വ​നി​താ യാ​ത്ര​ക്കാ​രുടെ ദേഹ പരിശോധനയിൽ കിട്ടിയത് ഒരുകോടിയുടെ സ്വർണം

 

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ടു വ​നി​താ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി ഒ​രു കോ​ടി രൂ​പ വി​ല​യു​ള്ള സ്വ​ർ​ണ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​ ഇ​ന്‍റ​ലി​ജ​ൻ​സ് ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​ച്ച​ത്.

ദു​ബാ​യി​ൽ നി​ന്ന് സ്പൈ​സ്ജെ​റ്റ് വി​മാ​ന​ത്തി​ൽ വ​ന്ന കു​ന്നം​കു​ളം സ്വ​ദേ​ശി​നി ഹ​സീ​ന​യി​ൽ നി​ന്ന് 1250 ഗ്രം ​സ്വ​ർ​ണ​വും ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​നി ഷെ​മി​ഷാ ന​വാ​സി​ൽ നി​ന്ന് 827 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​ച്ച​ത്.

സ്വ​ർ​ണ ബി​സ്ക്ക​റ്റ് ക​ഷ​ണ​ങ്ങ​ൾ ആ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.സ​മീ​പ​കാ​ല​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്.

Related posts

Leave a Comment