റമ്മികളിയുടെ ലഹരിയിൽ പോലീസുകാരൻ വീണു; കളിച്ച് നഷ്ടപ്പെടുത്തിയത് ലക്ഷങ്ങൾ; കടം വീട്ടാൻ സുഹൃത്തിന്‍റെ ഭാര്യയുടെ സ്വർണം മോഷ്ടിച്ചു; അമൽദേവിനെ കുരുക്കിയത് നാട്ടുകാർ…

 

വൈ​പ്പി​ന്‍: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍നി​ന്ന് എ​ട്ട് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഞാ​റ​ക്ക​ല്‍ പെ​രു​മ്പി​ള്ളി അ​സീ​സി സ്‌​കൂ​ളി​ന്‍റെ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കൊ​ച്ചി സി​റ്റി എ ​ആ​ര്‍ ക്യാ​മ്പി​ലെ പോലീസുകാരൻ അ​മ​ല്‍ ദേ​വ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അമൽദേവിന്‍റെ സുഹൃത്തായ നിബിന്‍റെ ഭാ​ര്യ​യു​ടേ​താ​ണ് നഷ്ടപ്പെട്ട ആ​ഭ​ര​ണ​ങ്ങ​ള്‍. 13നാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ല​മാ​രയി​ല്‍ സൂക്ഷിച്ചിരുന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

ഈ ​സ​മ​യം സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ സ്ഥ​ല​ത്തു​ണ്ടാ​യി​ല്ല. 16ന് ​ഇ​വ​ര്‍ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ര്‍ണം ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​മ​ല്‍ ദേ​വ് വീ​ട്ടി​ല്‍ ക​യ​റു​ന്ന​തും മ​റ്റും ക​ണ്ട​താ​യി ചി​ല പ​രി​സ​ര​വാ​സി​ക​ള്‍ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു.

ഈ ​തു​ട​ര്‍​ന്ന് നിബിന്‍റെ പി​താ​വ് ന​ടേ​ശ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഞാ​റ​ക്ക​ല്‍ സി​ഐ രാ​ജ​ന്‍ കെ ​അ​ര​മ​ന അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച മു​ത​ല്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

വിനയായത് ഓ​ണ്‍ ലൈ​ന്‍ റമ്മികളി
പോ​ലീ​സു​കാ​ര​നായ അ​മ​ല്‍ ദേ​വിനെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍നി​ന്നും സ്വ​ര്‍​ണം മോ​ഷ്ടി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത് ഓ​ണ്‍ ലൈ​ന്‍ റ​മ്മി​ക​ളി​യി​ലൂ​ടെ സം​ഭ​വി​ച്ച ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ന്ന് സൂ​ച​ന.

പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു​വെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. മാ​ത്ര​മ​ല്ല ഓ​ണ്‍​ലൈ​ന്‍ ക​ളി​യി​ല്‍ ഭ്ര​മം മൂ​ത്ത ഇ​യാ​ള്‍ സൃ​ഹൃ​ത്തു​ക്ക​ളി​ല്‍നി​ന്നും പണം ക​ടം വാ​ങ്ങി​യി​ട്ടു​ള്ള​താ​യും അ​റി​യു​ന്നു.

മോ​ഷ​ണ​ത്തി​നു ഒ​രാ​ഴ്ച​മു​മ്പേ ഒ​രു ല​ക്ഷം രൂ​പ​ക്ക് വേ​ണ്ടി ഇ​യാ​ള്‍ പ​ല​രേ​യും സ​മീ​പി​ച്ചി​രു​ന്നു​വ​ത്രേ.എ​ങ്ങു​നി​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​വ​സാ​നം മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്.

ചെ​റു​പ്പം മു​ത​ലെ ഒ​ന്നി​ച്ച് പ​ഠി​ച്ച് വ​ള​ര്‍​ന്ന സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സു​കാ​ര​നു എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ക​യ​റി ഇ​റ​ങ്ങാ​ന്‍ സ​ര്‍​വ്വ​സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തു മു​ത​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു ത​ന്നെ മോ​ഷ​ണം ന​ട​ത്തി​യ​ത്.

 

Related posts

Leave a Comment