കോ​വി​ഡ് 19: പ​ത്ത​നം​തി​ട്ട​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 30 പേ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ 4,103 പേ​രും; കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ള്‍ നി​റ​യു​ന്നു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​വി​മു​ക്തി. ഇ​ന്ന​ലെ വ​രെ 30 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​തു​വ​രെ 52 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 21 ആ​യി. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ മേ​യ് 12 മു​ത​ല്‍ ഇ​തു​വ​രെ 35 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നാ​ലു​പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യ​ത്.

നി​ല​വി​ല്‍ 30 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. 25 പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മ​റ്റൊ​രാ​ള്‍ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ പ്ര​തി​ദി​ന വ​ര്‍​ധ​ന. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തു​ന്ന​തു കാ​ര​ണം നി​ല​വി​ലെ നി​രീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​നും ആ​ശ​ങ്ക.

കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഏ​റെ​പ്പേ​രെ​യും വീ​ടു​ക​ളി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ അ​യ​യ്ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ സ്വ​ന്ത​മാ​യി മു​റി ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത​വ​രെ 14 ദി​വ​സം​വ​രെ​യും കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഇ​വ​ര്‍ ഒ​ഴി​യു​മ്പോ​ള്‍ മു​റി​ക​ള്‍ വീ​ണ്ടും സ​ജ്ജ​മാ​ക്കാ​ന്‍ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​ന്നു. ഇ​തോ​ടൊ​പ്പം നി​ല​വി​ലെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ കു​റ​വു​ണ്ടാ​യാ​ല്‍ ഒ​രു മു​റി ര​ണ്ടു​പേ​ര്‍​ക്കാ​യി ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നും പ​റ​യു​ന്നു. നി​ല​വി​ല്‍ 114 കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 1,137 പേ​രാ​ണു​ള്ള​ത്.

ഇ​ന്ന​ലെ പ​ത്തു​പേ​രെ​ക്കൂ​ടി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 58 പേ​രാ​ണ് നി​ല​വി​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 4,103 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു തി​രി​ച്ചെ​ത്തി​യ 3,298 പേ​രും വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചെ​ത്തി​യ 733 പേ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related posts

Leave a Comment