ക​ഷ്ട​പ്പെ​ട്ട് മോ​ഷ്ടി​ച്ച സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ൾ വെ​റും വ്യാ​ജം; ഫൂ​ളാ​യി മോ​ഷ്ടാ​വ്

ക​ഷ്ട​പ്പെ​ട്ട് മോ​ഷ​ണം ന​ട​ത്തി സ്വ​ന്ത​മാ​ക്കി​യ വ​സ്തു ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​കു​ന്പോ​ൾ ഏ​തൊ​രു മോ​ഷ്ടാ​വും ക​ട​ന്നു പോ​കു​ന്ന​ത് മോ​ശം മാ​ന​സി​കാ​വ​സ്ഥ​യി​ൽ കൂ​ടി​യാ​കാം. അ​ത്ത​ര​മൊ​രു അ​നു​ഭ​വ​മാ​ണ് ചൈ​ന​യി​ലെ സെ​യ്ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലെ ഒ​രു ജൂ​വ​ല​റി​യി​ൽ നി​ന്നും സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ൾ മോ​ഷ്ടി​ച്ച ഒ​രു മോ​ഷ്ടാ​വി​നു​ണ്ടാ​യ​ത്. കാ​ര​ണം ഇ​തെ​ല്ലാം വെ​റും വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു.

ജൂ​വ​ല​റി​ക്കു​ള്ളി​ൽ ഡി​സ്പ്ലേ വെ​ച്ചി​രു​ന്ന ഏ​ഴു സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് മോ​ഷ്ടാ​വ് ക​ട​ത്തി​യ​ത്. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​യി​ൽ ഈ ​മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ആ​വ​ര​ണ​മാ​യി വെ​ച്ചി​രി​ക്കു​ന്ന ചി​ല്ല് ഗ്ലാ​സ് ക​ഷ്ട​പ്പെ​ട്ട് ത​ക​ർ​ത്താ​ണ് അ​ദ്ദേ​ഹം ഈ ​വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. താ​ൻ മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ വ്യാ​ജ​മാ​യി​രു​ന്നെ​ന്നു മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​വി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് ഏ​വ​രെ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

Related posts