അ​യ​ഞ്ഞ് ത​ന്നു അ​ല്ലേ… പ​വ​ന് 1,120 രൂ​പ കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 140 രൂ​പ​യും പ​വ​ന് 1,120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 12,270 രൂ​പ​യും പ​വ​ന് 98,160 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു.

പ​വ​ന് 98,800 രൂ​പ​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വി​ല. സ്വ​ര്‍​ണ​വി​ല ഓ​രോ ദി​വ​സ​വും കൂ​ടി​യും കു​റ​ഞ്ഞും മാ​റി മാ​റി വ​രു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റി​ക്കാ​ര്‍​ഡ് താ​ഴ്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​തും യു​എ​സ് കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച​തും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ച്ച​ത്. എ​ന്നാ​ല്‍ പ​ണി​ക്കൂ​ലി​യും നി​കു​തി​യും ഉ​ള്‍​പ്പെ​ടെ നി​ല​വി​ല്‍ ത​ന്നെ സ്വ​ര്‍​ണ വി​ല ഒ​രു ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment