നല്ല അടിപൊളി ഫാമിലി ! സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ആരോപണം; പുതിയ ആരോപണത്തിനു പിന്നില്‍ സ്വപ്‌നയുടെ അടുത്ത ബന്ധു…

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന ആരോപണവുമായി അടുത്ത ബന്ധു രംഗത്ത്.

സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍ എന്നയാളാണ് ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്.

ഒരു പ്രമുഖ പത്രത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞതായുള്ള വാര്‍ത്ത വന്നിരിക്കുന്നത്. 1988ല്‍ ആണ് സംഭവം നടന്നത് എന്നും പറയുന്നു.. എന്നാല്‍ മകള്‍ തെറ്റുകാരിയെങ്കില്‍ ശിക്ഷിക്കണമെന്ന നിലപാടാണ് സ്വപ്നയുടെ ‘അമ്മ ഈയിടെ മാധ്യമങ്ങളോട് പങ്ക് വെച്ചത്.

”സത്യത്തിനൊപ്പമേ ഞാന്‍ നില്‍ക്കൂ. മകള്‍ ഇങ്ങനെയൊരു ബന്ധത്തില്‍ പെട്ടതിന്റെ അമ്പരപ്പിലാണു ഞാന്‍.. എന്നും സ്വപ്നയുടെ ‘അമ്മ പറഞ്ഞിരുന്നു.

അതിനാല്‍ തന്നെ സ്വപ്‌നയുടെ അമ്മ സ്വര്‍ണം കടത്തിയെന്ന ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വിശദമായി അന്വേഷിച്ചാല്‍ മാത്രമേ വ്യക്തമാവൂ.

Related posts

Leave a Comment