ഇതായിരിക്കണം വിദ്യാര്‍ഥികള്‍! ക്ലാസ്മുറികളില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസമായെത്തുന്ന മൂലമറ്റത്തെ ഈ കോളജ് കുട്ടികള്‍ തന്നെയാണ് നമ്മുടെ ഹീറോ, അറിയാം അവരുടെ പ്രവര്‍ത്തനങ്ങള്‍

പ്രത്യേക ലേഖകന്‍

2 മൂലമറ്റം: അടുത്തകാലത്ത് കോളജുകള്‍ അടിച്ചമര്‍ത്തലുകളുടെ പേരില്‍ വാര്‍ത്തയായപ്പോള്‍ വേറിട്ടൊരു അനുഭവമായി മൂലമറ്റം കോളജ് വ്യത്യസ്തമാകുന്നു. വിദ്യാര്‍ഥികള്‍ അടിച്ചമര്‍ത്തലുകളുടെ പേരില്‍ ഇന്ന് സമരരംഗത്തിറങ്ങുമ്പോള്‍ സമൂഹത്തില്‍ വിഷമതകളും കഷ്ടതകളും അനുഭവിക്കുന്ന രോഗികള്‍ക്ക് കൈത്താങ്ങാവുകയാണ് മൂലമറ്റം സെന്റ് ജോസഫ് കോളജിലെ സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ (എസ്‌ഐപിസി) യൂണിറ്റ്.
1
രണ്ടു വര്‍ഷമായി കോളജില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍. ഇതുവരെ ചെയ്തുപോന്ന പ്രവര്‍ത്തനങ്ങളും നിരവധി. വീല്‍ ചെയര്‍ രോഗികള്‍ക്കായി വിനോദയാത്രകള്‍, ഭക്ഷണപ്പൊതി വിതരണം, അഗതിമന്ദിര സന്ദര്‍ശനങ്ങള്‍, കിടപ്പുരോഗികള്‍ക്കായുള്ള ഹോം കെയര്‍, വീല്‍ ചെയര്‍ വിതരണം തുടങ്ങിയവ അന്നു മുതല്‍ ഇന്നുവരെ മുടങ്ങാതെ തുടരുന്നു.
4
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും ശയ്യാവലംബരുമായ രോഗികളുടെ കലാകായിക മേള ‘ഫ്‌ളോറന്‍സ് 2017’ന് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജില്‍ തുടക്കമായി. വീല്‍ചെയര്‍ ഓട്ടമത്സരം ഫഌഗ് ഓഫ് ചെയ്തുകൊണ്ട് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജില്‍സണ്‍ ജോണ്‍ സിഎംഐ  മേള ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കലാകായിക മേള സമൂഹത്തിന് പ്രതിബദ്ധതയുടെയും കരുതലിന്റയും അനവധി സന്ദേശങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍നിന്നായി നൂറോളം പാലിയേറ്റീവ് പേഷ്യന്റ്‌സ് മേളയില്‍ ശാരീരിക ന്യൂനതകളെ വെല്ലുവിളിച്ച് സജീവമായി പങ്കെടുക്കുന്നു. രണ്ടു ദിവസം വാര്‍ദ്ധക്യവും യുവത്വവും ഒരേ മനസോടെ ഒന്നിക്കുന്ന മേള ഞായറാഴ്ച സമാപിക്കും. കോളജിലെ എസ്‌ഐപിസി, എന്‍എസ്എസ്, എംഎസ്ഡബ്ല്യു ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയ്‌ക്കൊപ്പം ആരോഗ്യവകുപ്പും ഇപ്കായും മേളയില്‍ പങ്കാളികളാണ്. ക്ലാസ്മുറികളില്‍ പഠിക്കുന്ന കെമിസ്ട്രിക്കും മാത്‌സിനും ഫിസിക്‌സിനും ഇക്കണോമിക്‌സിനുമൊക്കെ അപ്പുറം അശരണര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും അവയില്‍ന്നുള്ള അനുഭവങ്ങളും ഭാവിയില്‍ എവര്‍ക്കും ഒരു മാര്‍ഗനിര്‍ദേശമാവട്ടെ എന്ന് ആശംസിക്കുന്നു.3

Related posts