വധശിക്ഷയില്ല! സൗമ്യ വധക്കേസിലെ സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി തള്ളി; ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതിയെന്ന് സൗമ്യയുടെ അമ്മ സുമതി

govindaന്യൂഡൽഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നൽകാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ആറംഗ ബെഞ്ച് ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ച സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​രും സൗ​മ്യ​യു​ടെ അ​മ്മ​യും ന​ൽ​കി​യ പുനപരിശോധന ഹ​ർ​ജി നേ​ര​ത്തേ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ട്ട് ത​ള്ളി​യി​രു​ന്നു. ഇതിന് ശേഷമാണ് സർക്കാർ തിരുത്തൽ ഹർജിയുമായി കോടതിയെ വീണ്ടും സമീപിച്ചത്.

പുനപരിശോധന ഹർജി പരിഗണിച്ച വേളയിൽ വധശിക്ഷ റദ്ദാക്കിയ വിധിയെ വിമർശിച്ച ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ കോടതി വിളിച്ചുവരുത്തിയിരുന്നു. കട്ജുവിനോട് വിശദീകരണം ആരാഞ്ഞ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾക്കിടെ സർക്കാരിന്‍റെ വാദം കണക്കിലെടുക്കാതെയാണ് പുനപരിശോധന ഹർജി തള്ളിയതെന്നായിരുന്നു തിരുത്തൽ ഹർജിയിലെ സർക്കാരിന്‍റെ വാദം. ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല.

ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി: ജി​ഷ​യു​ടെ അ​മ്മ സു​മ​തി

തൃ​ശൂ​ർ: ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ വി​ധി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച തി​രു​ത്ത​ൽ ഹ​ർ​ജി ത​ള്ളി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി സൗമ്യയുടെ അ​മ്മ സു​മ​തി. കോ​ട​തി വി​ധി​യി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി​യെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

കോ​ട​തി വി​ധി​യി​ൽ ദുഃ​ഖ​മു​ണ്ട്. നീ​തി കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​വി​ടെ​യാ​ണ് പി​ഴ​വ് പ​റ്റി​യ​തെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ല. ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി- സു​മ​തി പ​റ​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ആ​റം​ഗ ബെ​ഞ്ച് ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷാ തി​രു​ത്ത​ൽ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​ക്ക് വ​ധ​ശി​ക്ഷ വാ​ങ്ങി ന​ൽ​കാ​നു​ള്ള നി​യ​മ​പോ​രാ​ട്ടം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചു. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​റം​ഗ ബെ​ഞ്ച് ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​രും സൗ​മ്യ​യു​ടെ അ​മ്മ​യും ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി നേ​ര​ത്തേ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ട്ട് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ തി​രു​ത്ത​ൽ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ച്ച​ത്.

Related posts