പുതിയ ചിത്രവും പരാജയം! ഹൃദയം തകര്‍ന്ന് കങ്കണ

Kanganaപുതിയ ചി​ത്രം രം​ഗൂ​ണി​ന്‍റെ ബോ​ക്സ് ഓ​ഫീ​സ് പ​രാ​ജ​യം ത​ന്‍റെ ഹൃ​ദ​യം ത​ക​ർ​ത്തു​വെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ. വാ​ണി​ജ്യ​പ​ര​മാ​യ വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടാ​യി​ട്ടും സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ത് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യു​ണ്ടാ​യ ഒ​രു പ​രാ​ജ​യ​മാ​യാ​ണ് കാ​ണു​ന്ന​ത്. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പ​രാ​ജ​യം ത​നി​ക്ക് ഇ​ത്ര​യേ​റെ വി​ഷ​മ​മു​ണ്ടാ​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. താ​ര​ങ്ങ​ൾ വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും അ​വ​രെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. എന്നാൽ പരാജയങ്ങളെക്കുറിച്ചോർത്ത് സമയം കളയാൻ കങ്കണയില്ല. തന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് താരം ഇപ്പോൾ.

വി​ശാ​ൽ ഭ​ര​ദ്വാ​ജ് സം​വി​ധാ​നം ചെ​യ്ത റം​ഗൂ​ണി​ൽ 1940 ക​ളി​ലെ അ​ഭി​നേ​ത്രി​യാ​യ മി​സ് ജൂ​ലി​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ക​ങ്ക​ണ അ​വ​ത​രി​പ്പി​ച്ച​ത്. ഷാ​ഹി​ദ് ക​പൂ​ർ, സെ​യ്ഫ് അ​ലി ഖാ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്നി​ട്ടും ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു. ക​ങ്ക​ണ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ മു​ൻ​നി​റു​ത്തി​യാ​യി​രു​ന്നു സി​നി​മ​യു​ടെ പ്ര​ച​ാര​ണ​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യി​രു​ന്ന​ത്. ര​ണ്ടു ത​വ​ണ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ക​ങ്ക​ണ​യു​ടെ റം​ഗൂ​ണി​ലെ അ​ഭി​ന​യം ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. നായിക പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് സിനിമകൾ വിജ‍യിപ്പിച്ചിട്ടുള്ളയാളാണ് കങ്കണ.

Related posts