‘എന്റെ ഹൃദയം തകര്‍ന്ന ദിവസം’; വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ സംഭവം പങ്കുവച്ച് നടി മീന…

ലോക്കഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് പല സിനിമതാരങ്ങളും. തന്റെ ഹൃദയം തകര്‍ന്ന ദിവസത്തിന്റെ ഓര്‍മയ്ക്കായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി മീന.

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

”എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്.

1982 ല്‍ ‘നെഞ്ചങ്കള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു.

‘സാന്ത്വനം’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു.

മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് മീന.

രജനീകാന്തിനെ നായകനാക്കി സംവിധായകന്‍ ശിവ അണിയിച്ചൊരുക്കുന്ന ‘അണ്ണാത്തെ’ ആണ് മീനയുടെ അടുത്ത ചിത്രം. എന്തായാലും മീനയുടെ ഈ ചിത്രത്തിനു താഴെ കമന്റുകളുമായി ആരാധകരും സജീവമാണ്.

Related posts

Leave a Comment