തീച്ചൂളയിൽ കോട്ടയം; താപനില 40 ഡിഗ്രിയിലേക്ക്; രാ​​ജ്യ​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തിയത് കോ​​ട്ടയത്ത്; ചു​​ട്ടു​​പൊ​​ള്ളു​​ന്ന വെ​​യി​​ലി​​ൽ വാടിത്തളർന്ന് തൊഴിലാളികൾ

കോ​ട്ട​​യം:​ ചൂ​​ട് കൂ​​ടു​​ന്നു, കോ​​ട്ട​​യം പൊ​​ള്ളു​​ന്നു. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത് ഇ​​പ്പോ​​ൾ കോ​​ട്ട​​യ​​ത്താ​​ണ്.​ ക​​ഴി​​ഞ്ഞ ഒ​​ന്പ​​തി​​ന് 38.7 ഡി​​ഗ്രി സെ​​ൽ​​ഷസ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ കോ​​ട്ട​​യ​​ത്തെ ചൂ​​ടാ​​ണ് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും അ​​ധി​​കം ചൂ​​ട്.

സം​​സ്ഥാ​​ന​​ത്തും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് കോ​​ട്ട​​യ​​ത്താ​​യി​​രു​​ന്നു. പൂ​​ഞ്ഞാ​​റി​​ലും വ​​ട​​വാ​​തൂ​​രി​​ലും 39.4 ഡി​​ഗ്രി സെ​​ൽ​​ഷസാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 സ​​മ​​യ​​ത്താ​​ണ് ഈ ​​ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വി​​ഭാ​​ഗം പ​​റ​​യു​​ന്ന​​ത്.

കു​​മ​​ര​​ക​​ത്ത് 35.8, വൈ​​ക്ക​​ത്ത് 38.2 എ​​ന്നി​​ങ്ങ​​നെ​​യും ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി.​​അ​​തേ സ​​മ​​യം ഇ​​ന്ന​​ലെ ചൂ​​ടി​​ന് അ​​ൽ​​പം ശ​​മ​​ന​​മു​​ണ്ടാ​​യി. 36 ഡി​​ഗ്രി​​സെ​​ൽ​​ഷസാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ചൂ​​ട്.

കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥ വ​​കു​​പ്പി​​ന്‍റെ ത​​ന്നെ ഓ​​ട്ടോ​​മാ​​റ്റി​​ക് വെ​​ത​​ർ സ്റ്റേ​​ഷ​​നി​​ൽ 39 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ലാ​​ണ് ജി​​ല്ല​​യി​​ലെ താ​​പ​​നി​​ല, 39.4 ഡി​​ഗ്രി ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ വ​​ട​​വാ​​തൂ​​രി​ലാ​​ണ് ജി​​ല്ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

2011 മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ 36 ഡി​​ഗ്രി സെ​​ൽ​​ഷ​​സാ​​യി​​രു​​ന്നു ജി​​ല്ല​​യി​​ൽ കൂ​​ടു​​ത​​ൽ ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 2014ൽ 38 ​​ഡി​​ഗ്രി​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

2015 മു​​ത​​ൽ 17 വ​​രെ മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ 37 ഡി​​ഗ്രി​​യാ​​യി​​രു​​ന്നു ചൂ​​ട് 2018 മു​​ത​​ൽ 38 ഡി​​ഗ്രി​​യും അ​​തി​​നു മു​​ക​​ളി​​ലു​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ 38 ഡി​​ഗ്രി ചൂ​​ടാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ജി​​ല്ല​​യി​​ൽ വേ​​ന​​ൽ മ​​ഴ​​യെ​​ത്തു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വി​​ഭാ​​ഗം പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ മ​​ഴ പെ​​യ്യു​​ന്ന​​തോ​​ടെ ഹ്യു​​മി​​ഡി​​റ്റി ഉ​​യ​​ർ​​ന്ന് ചൂ​​ട് കൂ​​ടാ​​നാ​​ണ് സാ​​ധ്യ​​ത.‌

പ​​ക​​ൽ സ​​മ​​യ​​ത്ത് പ്ര​​ത്യേ​​കി​​ച്ച് രാ​​വി​​ലെ 11മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു വ​​രെ തു​​റ​​സാ​​യ സ്ഥ​​ല​​ത്ത് ജോ​​ലി​​ക​​ൾ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​മു​​ണ്ടെ​​ങ്കി​​ലും എ​​ല്ലാ​​യി​​ട​​ത്തും ജോ​​ലി​​ക​​ൾ ന​​ട​​ക്കു​​ന്നു​​ണ്ട്.

ചു​​ട്ടു​​പൊ​​ള്ളു​​ന്ന വെ​​യി​​ലി​​ൽ കെ​​ട്ടി​​ട​​ത്തി​​ന്‍റെ മു​​ക​​ളി​​ലും തു​​റ​​സാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ലും ജോ​​ലി​​ക​​ൾ തു​​ട​​രു​​ക​​യാ​​ണ്.

Related posts

Leave a Comment