ജിപിഎസ് ചതിച്ചാശാനേ..! നാവിഗേഷൻ നോക്കി ഓടിച്ച കാർ നേരെ തടാകത്തിലേക്ക്

ജി​പി​എ​സ് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഓ​ടി​ച്ച കാ​ർ ത​ടാ​ക​ത്തി​ൽ വീ​ണു. അ​മേ​രി​ക്ക​യി​ലെ വെ​ർ​മോ​ണ്ടി​ലാ​ണ് സം​ഭ​വം. മൂന്നുപേരാണ് ജീപ്പിന്‍റെ കോംപസ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ മ​ദ്യമോ മ​റ്റ് ല​ഹ​രി​വ​സ്തു​ക്കളോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും ജി​പി​എ​സ് സംവിധാനത്തി​ന്‍റെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും സം​ഭ​വസ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന പോ​ലീ​സ് അ​റി​യി​ച്ചു.

കാ​റി​ന്‍റെ പിൻവ​ശ​മൊ​ഴി​ക​യു​ള്ള ഭാ​ഗ​മെ​ല്ലാം ത​ടാ​ക​ത്തി​ൽ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് ഇ​വി​ടെ ക​ന​ത്ത മ​ഴ​യും മ​ഞ്ഞു​മു​ണ്ടാ​യി​രു​ന്നു.​ഇ​ത് കാ​ര​ണം മു​ന്പി​ലെ ദൃ​ശ്യ​ങ്ങ​ളും അ​വ്യ​ക്ത​മാ​യി​രു​ന്നു ഇ​തും അ​പ​ക​ട​മു​ണ്ടാ​യ​തി​ന് ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ന്നു.

റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും പോ​ലീ​സി​ന്‍റെ കാ​മ​റ​യി​ൽ പി​ടി​വീ​ഴാ​തി​രി​ക്കാ​നു​മാ​യി വാ​സ് ആ​പ്പ് എ​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

Related posts