ഇതൊക്കെ എന്ത് ! ഒറ്റ ബൗളിംഗില്‍ തന്നെ എല്ലാം എറിഞ്ഞിട്ട് മുത്തശ്ശി; വീഡിയോ വൈറലാകുന്നു…

പ്രായം മനസ്സിനെയും ശരീരത്തെയും ബാധിക്കാത്തവര്‍ക്ക് ‘എജ് ഈ ജസ്റ്റ് എ നമ്പര്‍’ എന്ന് പലപ്പോഴും പറയാറുണ്ട്. മിക്കവാറും കായികരംഗത്തുള്ളവര്‍ക്കായിരിക്കും ഈ വിശേഷണം കൂടുതല്‍ ചേരുക.

ഇത്തരം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള ആളുകള്‍ക്ക് ഒരങ്കത്തിനുള്ള ബാല്യം എപ്പോഴുമുണ്ടെന്നും പറയാറുണ്ട്. ഇത് ശരി വയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ വീഡിയോയില്‍ ഒരു മുത്തശ്ശിയാണ് താരം. സുദര്‍ശന്‍ കൃഷ്ണമൂര്‍ത്തി എന്നയാളാണ് ട്വിറ്ററിലൂടെ തന്റെ മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്ത്തിയ ശേഷം ഇതൊക്കെ നിസാരം എന്ന രീതിയില്‍ തിരിച്ചു നടക്കുന്ന മുത്തശ്ശിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.

ആദ്യ ഏറില്‍ തന്നെ ബോള്‍ പിന്നുകളെയല്ലാം വീഴ്ത്തുന്നതും ഒരു ചിരിയോടെ മുത്തശ്ശി വിജയിയുടെ ഭാവത്തില്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. മുഖത്ത് മാസ്‌കണിഞ്ഞ്, സാരിയുടുത്ത് കാലില്‍ ഷൂവുമണിഞ്ഞാണ് മുത്തശ്ശി നില്‍ക്കുന്നത്.

‘ഹായ് ട്വിറ്റര്‍, മുത്തശ്ശിക്ക് ഒരു കൈയ്യടി കൊടുക്കൂ, സാരി ഉടുത്ത് മാസ്‌ക് ധരിച്ച് ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും മുത്തശ്ശി വീഴ്ത്തിയിരിക്കുന്നു’ – എന്നാണ് സുദര്‍ശന്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇതുവരെ നിരവധി പേരാണ് വീഡിയോ കണ്ടത്. നാല് ലക്ഷത്തിലധികം റീ ട്വീറ്റുകളും വീഡിയോയ്ക്കുണ്ട്.

Related posts

Leave a Comment