രാത്രിയില്‍ പൂച്ചയെപ്പിടിക്കാന്‍ പുരപ്പുറത്തേക്ക് ചാടിയ പുലിയുടെ ചാട്ടം പിഴച്ചു ! ഓടു തകര്‍ത്ത് വീട്ടിനകത്തേക്ക്;സംഭവം ഇങ്ങനെ…

പുരപ്പുറത്തിരുന്ന പൂച്ചയെ പിടികൂടാനായി ചാടിയ പുലി ചാട്ടം പിഴച്ചതിനെത്തുടര്‍ന്ന് ഓടു തകര്‍ന്ന് വീട്ടിനകത്തേക്കു വീണു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം.

നഗരത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെ കാണുകയും പിടിക്കാന്‍ ചാടുകയുമായിരുന്നു.

ചാട്ടത്തിന്റെ ശക്തിയില്‍ ഓടുകള്‍ തകര്‍ന്നു പുലി വീട്ടിനകത്തു വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മാള്‍ ഞെട്ടിയെണീറ്റു ബഹളം വച്ചതോടെ പുലി വീണ വഴി തന്നെ ചാടിക്കയറി തിരികെപ്പോയി.

പരിഭ്രമത്തിനിടയില്‍ വീണ ചിന്നമ്മാളിനു കൈക്കു ചെറിയ പരുക്കേറ്റു. വിവരമറിഞ്ഞു വാല്‍പാറ നഗരത്തോടു ചേര്‍ന്നുള്ള മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ എ. മണികണ്ഠനും സംഘവും സ്ഥലത്തെത്തി പുലിക്കായി തിരച്ചില്‍ നടത്തി.

Related posts

Leave a Comment