​നല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ അ​വ​ർ​ക്ക് ക​ഴി​യ​ട്ടെ..! പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അറിയിച്ച് വി.​ഡി. സ​തീ​ശ​ൻ

 

കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​തീ​ശ​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്.

സ​തീ​ശ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ പോ​കു​ന്ന മ​ന്ത്രി​സ​ഭ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ന​മ്മു​ടെ കേ​ര​ള​ത്തി​നു വേ​ണ്ടി ഒ​രു പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ അ​വ​ർ​ക്ക് ക​ഴി​യ​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു.

അ​വ​ർ ചെ​യ്യു​ന്ന ശ​രി​യാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് പി​ൻ​തു​ണ ന​ൽ​കി​യും തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി സ​ഭ​യി​ൽ ഞ​ങ്ങ​ളു​ണ്ടാ​കും.

Related posts

Leave a Comment