ലിബിയൻ തീരത്ത് അഭയാർഥികളുടെ ബോട്ട് മുങ്ങി; 100പേരെ കാണാതായി; മൂന്നു കുഞ്ഞുങ്ങൾ മരിച്ചു; തെരച്ചിൽ തുടരുന്നു

ട്രിപ്പോളി: ലി​ബി​യ​ൻ തീ​ര​ത്തി​നു സ​മീ​പം ക​ട​ലി​ൽ അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി നൂ​റോ​ളം പേ​രെ കാ​ണാ​താ​യി. 120പേ​രു​ള്ള ബോ​ട്ടി​ലെ 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ന്നു കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മൊ​റോ​ക്കോ​യി​ൽ​നി​ന്നും യെ​മ​നി​ൽ​നി​ന്നു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. യൂ​റോ​പ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ട്രി​പ്പോ​ളി​ക്കു കി​ഴ​ക്ക് ഗാ​ര​ബു​ള്ളി​യി​ൽ​നി​ന്നു പു​ല​ർ​ച്ചെ പു​റ​പ്പെ​ട്ട ബോ​ട്ടി​ന്‍റെ മോ​ട്ടോ​റി​നു താ​മ​സി​യാ​തെ തീ​പി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഈ ​മാ​സം ആ​ദ്യം ടു​ണീ​ഷ്യ​യു​ടെ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 112പേ​ർ മ​രി​ച്ചി​രുന്നു.

Related posts