സീ​ൻ ലീക്കിംഗ്‌ ഒ​ന്നും ആ​രാ​ധ​ക​ർ​ക്കു പ്ര​ശ്ന​മ​ല്ല ! ഗ്രേ​റ്റ് ഫാ​ദ​റി​നെ സ്വീ​ക​രി​ക്കാ​ൻ വലിയ ഒരുക്കവുമായി മ​മ്മൂ​ട്ടി ഫാ​ൻ​സ്‌

great-father-mammootty

കൊ​ച്ചി: ന​വാ​ഗ​ത​നാ​യ ഹ​നീ​ഫ് അ​ദാ​നി മ​മ്മൂ​ട്ടി​യെ നായകനാക്കി അ​ണി​യി​ച്ചൊ​രു​ക്കി​യ ഗ്രേ​റ്റ് ഫാ​ദ​ർ ഈ ​മാ​സം 30 നു ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ ചി​ത്ര​ത്തി​ന്‍റെ ഒ​രു രം​ഗം പു​റ​ത്തു​വ​ന്ന​ത് ആ​ദ്യ​മൊ​രു അ​ങ്ക​ലാ​പ്പ് സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ പ​തി​ന്മ​ട​ങ്ങു ആ​വേ​ശ​ത്തി​ൽ ത​ന്നെ​യാ​ണ് ലോ​ക​മെ​ങ്ങു​മു​ള്ള മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ. പു​റ​ത്തു​വ​ന്ന രം​ഗം ക​ണ്ട​തോ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​ർ കൂ​ടു​ത​ലാ​യി സി​നി​മ​യെ ഏ​റ്റെ​ടു​ക്കും എ​ന്ന വി​ശ്വാ​സ​മാ​ണ് ഫാ​ൻ​സി​ന് .

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ചി​ത്ര​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ അ​മേ​രി​ക്ക​യി​ലെ മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ പ​രി​പൂ​ർ​ണമാ​യും വി​ദേ​ശി​ക​ളാ​യ മ​മ്മൂ​ട്ടി ഫാ​ൻ​സി​നെ അ​ണി​നി​ര​ത്തി നി​ർ​മ്മി​ച്ച ടീ​സ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ് .

നേ​ര​ത്തെ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ ശി​ല്പിക​ൾ പു​റ​ത്തു വി​ട്ട ടീസർ ഒ​രു കോ​ടി വ്യൂ​വേ​ഴ്സ് എ​ന്ന ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യിരുന്നു. ഈ ഒ​ഫീ​ഷ്യ​ൽ ടീ​സ​റി​നെ അ​നു​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോസിയേ​ഷ​ൻ ഇ​ന്‍റർ​നാ​ഷ​ന​ലി​ന്‍റെ അ​മേ​രി​ക്ക​ൻ ഘ​ട​കം പ്രോ​മോ വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത് . വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ വീ​ട്ട​മ്മ​മാ​ർ വ​രെ മ​മ്മൂ​ട്ടി​യു​ടെ ഗ്രേ​റ്റ് ഫാ​ദ​ർ കാ​ണാ​ൻ ത​ങ്ങ​ളും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ റി​ലീ​സി​ന് മു​മ്പ് വി​ദേ​ശി​ക​ളാ​യ ആ​രാ​ധ​ക​ർ ഇ​ത്ര​യും കാ​ത്തി​രു​ന്ന ചി​ത്ര​മു​ണ്ടാ​യി​ട്ടി​ല്ല. മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോസിയേ​ഷ​ൻ ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് റോ​ബെ​ർ​ട്ട് ഫേസ്ബുക്ക് പേ​ജി​ലൂ​ടെ പു​റ​ത്തു വി​ട്ട ഫാ​ൻ​സ്‌ പ്രോ​മോ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ ആ​ണ് ഇ​തി​നോ​ട​കം ഷെ​യ​ർ ചെ​യ്ത​ത്. അ​മേ​രി​ക്ക​യി​ൽ ചി​ത്രം പ്ര​ദ​ര്ശ​ത്തി​ന് എ​ത്തു​ന്ന തീ​യ​തി അ​റി​യാ​ൻ കാ​ത്തി​രി​ക്കു​കയാണ് ആ​രാ​ധ​ക​ർ.

Related posts