മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ധം; എ​തി​ർ​ക്കു​ന്ന​വ​രെ കൊ​ല്ലു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​രി​നെ​ന്ന് ഗ്രോ ​വാ​സു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​ർ​ക്കാ​ർ ജ​ന​കീ​യ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഗ്രോ ​വാ​സു.

ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭ​ര​ണ​കൂ​ട​ത്തെ എ​തി​ർ​ക്കു​ന്ന​വ​രെ കൊ​ന്ന് തീ​ർ​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും ഗ്രോ ​വാ​സു പ്ര​തി​ക​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ ത​ണ്ട​ർ ബോ‌​ള്‍​ട്ട് സം​ഘം വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ർ​ണാ​ക​ട സ്വ​ദേ​ശി സു​രേ​ഷ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​മ, കാ​ർ​ത്തി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് വീ​ണ്ടും ഉ​ൾ​വ​ന​ത്തി​ൽ വെ​ടി​വ​യ്പു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തി​നി​ടെ, തി​ങ്ക​ളാ​ഴ്ച വെ​ടി​യേ​റ്റ മ​ണി​വാ​സ​കം എ​ന്ന മാ​വോ​യി​സ്റ്റും കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts