വിവാഹഘോഷയാത്രക്കിടെ വരനെ വെടിവച്ചസംഭവം; ആ​ക്ര​മി​ക​ൾ വ​ന്ന ബൈ​ക്ക് പോ​ലീ​സ് ക​ണ്ടെ​ത്തി​;

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ ഘോ​ഷ​യാ​ത്ര​ക്കി​ടെ വ​ര​നെ വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ക്ര​മി​ക​ൾ വ​ന്ന ബൈ​ക്ക് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മ​ദ​ൻ​ഗീ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണു സം​ഭ​വ​മു​ണ്ടാ​യ​ത്.

ബാ​ദ​ൽ എ​ന്ന 25കാ​ര​ന്‍റെ വി​വാ​ഹ ഘോ​ഷ​യാ​ത്ര​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യ അ​ജ്ഞാ​ത​രാ​യ ര​ണ്ട് അ​ക്ര​മി​ക​ൾ ഇ​യാ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ​ക്കും നൃ​ത്ത​സം​ഘ​ങ്ങ​ൾ​ക്കു​മൊ​പ്പം കു​തി​ര​വ​ണ്ടി​യി​ലാ​യി​രു​ന്നു ബാ​ദ​ൽ. ഈ ​സ​മ​യം ബൈ​ക്കി​ൽ പാ​ഞ്ഞെ​ത്തി​യ അ​ക്ര​മി​ക​ൾ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ ബാ​ദ​ൽ കു​തി​ര​വ​ണ്ടി​യി​ൽ നി​ന്നു താ​ഴെ വീ​ണു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ദ്യം ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല.

വെ​ടി പൊ​ട്ടു​ന്ന ശ​ബ്ദം മാ​ത്ര​മാ​ണ് കേ​ട്ട​ത്. വ​ല​തു തോ​ളി​ൽ നി​ന്നു ര​ക്തം ചീ​റ്റി​യൊ​ഴു​കി​യ​പ്പോ​ഴാ​ണ് ത​നി​ക്ക് വെ​ടി​യേ​റ്റു​വെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് ബാ​ദ​ൽ പ​റ​ഞ്ഞു. വി​വാ​ഹ മ​ണ്ഡ​പ​ത്തി​ന് 400 മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് അ​ക്ര​മ​ണം. ആ​ക്ര​മി​ക​ൾ ത​ത്ക്ഷ​ണം ര​ക്ഷ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബാ​ദ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലെ​ത്തി വ​ധു​വി​ന് താ​ലി ചാ​ർ​ത്തി. പി​ന്നീ​ട് വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് കു​മാ​ർ പ​റ​ഞ്ഞു. വ​ല​തു തോ​ളി​ലെ എ​ല്ലു​ക​ൾ​ക്കി​ട​യി​ലാ​യാ​ണ് വെ​ടി​യു​ണ്ട ത​റ​ച്ചു​ക​യ​റി​യ​ത്. അ​ക്ര​മി​ക​ളാ​രെ​ന്നോ ഇ​തി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്നോ ഇ​യാ​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ അ​റി​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

Related posts