Set us Home Page

ടൗ​ണി​ലെ വ്യാ​പാ​രി​ക​ളെ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി ച​മ​ഞ്ഞ് വേ​ട്ട​യാ​ടു​ന്നുവെന്ന്

ചാ​ല​ക്കു​ടി: ടൗ​ണി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി ച​മ​ഞ്ഞ് വേ​ട്ട​യാ​ടു​ന്നു. ക​ട​ക​ളി​ൽ നി​ന്നും ഉ​പ​ഭോ​ക്താ​വ് എ​ന്ന വ്യാ​ജേ​ന എ​ത്തി ചി​ല്ല​റ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ബി​ൽ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 20,000 രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

വാ​ങ്ങു​ന്ന സാ​ധ​നം ക​ട​യി​ൽ ത​ന്നെ തി​രി​ച്ച് ന​ൽ​കി കൊ​ടു​ത്ത പ​ണം തി​രി​കെ വാ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക​ട​യി​ൽ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​പ​ഭോ​ക്താ​വാ​യി ച​മ​ഞ്ഞ് ഒ​രു പാ​യ വാ​ങ്ങു​ക​യും ബി​ൽ ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് 20,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

ഇ​ങ്ങ​നെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ണി​യി​ൽ കു​രു​ക്കു​ക​യാ​ണ്. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി ഈ​ടാ​ക്കു​ന്ന​തി​ന് കം​പ്യൂ​ട്ട​ർ വാ​ങ്ങി ഒ​രു ജീ​വ​ന​ക്കാ​ര​നെ ഇ​തി​നു​വേ​ണ്ടി നി​യ​മി​ക്ക​ണ​മെ​ങ്കി​ൽ 15,000 രൂ​പ​യെ​ങ്കി​ലും ശ​ന്പ​ളം കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ്ര​ള​യം മൂ​ലം വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഭാ​രി​ച്ച ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വു​ന്നി​ല്ല.

വ്യാ​പാ​ര മാ​ന്ദ്യ​വും അ​നു​ഭ​വി​ക്കു​ന്പോ​ഴാ​ണ് ജി​എ​സ്ടി​യു​ടെ പേ​രി​ൽ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ഉ​ദ്യോ​ഗ​സ്ഥ​ർ ദ്രോ​ഹി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങേ​ണ്ടി വ​രു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജോ​യ് മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ കൊ​ള​ത്താ​പ്പി​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി മേ​ലേ​ട​ത്ത്, ബി​ജു മാ​ള​ക്കാ​ര​ൻ, റെ​യ്സ​ണ്‍ ആ​ലു​ക്ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS