ഗി​നി​യു​ണ്ടെ പാ​മ്പും പ​റ​പ​റ​ക്കും; പ​റ​മ്പി​ലൂ​ടെ ക​ല​പി​ല ശ​ബ്ദ​മു​ണ്ടാ​ക്കി ന​ട​ക്കും,പാ​മ്പിനെ ക​ണ്ടാ​ൽ അ​പ്പം അ​ക​ത്താ​ക്കും; താ​ര​മൂ​ല്യം കൂ​ടി​യ​പ്പോ​ൾ വി​ല​യും കൂ​ടി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പാ​മ്പ് ശ​ല്യം വ​ര്‍​ധി​ച്ച​തോ​ടെ ഗി​നി​ക്കോ​ഴി​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ഴി, പ​ശു, താ​റാ​വ്, ആ​ട് തു​ട​ങ്ങി​യ​വ​യെ വ​ലി​യ തോ​തി​ല്‍ വ​ള​ര്‍​ത്തു​ന്ന​വ​രെ​ല്ലാം സാ​ധാ​ര​ണ​യാ​യി പാ​മ്പ് ശ​ല്യ​ത്തി​ല്‍​നി​ന്നു മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​യി ഗി​നി​ക്കോ​ഴി​ക​ളെ​യും ഒ​പ്പം വ​ള​ര്‍​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗി​നി​ക്കോ​ഴി​ക്കാ​യി കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

പു​ര​യി​ട​ത്തി​ലു​ടെ എ​പ്പോ​ഴും ശ​ബ്ദ​മു​ണ്ടാ​ക്കി ന​ട​ക്കു​ന്ന ഇ​വ എ​ല്ലാ​വി​ധ ചെ​റു​പ്രാ​ണി​ക​ളെ​യും എ​ലി, പാ​മ്പ്, മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ളെ​യു​മാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ളു​ടെ മു​ക​ളി​ലാ​ണ് ഗി​നി​ക​ള്‍ വ​സി​ക്കു​ന്ന​ത്. പ​റ​ക്കാ​ന്‍ ക​ഴി​വു​ള്ള ഇ​വ​യ്ക്ക് ചു​റ്റു​പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നും ചെ​റി​യ അ​ന​ക്ക​ങ്ങ​ളോ​ടു​പോ​ലും പ്ര​തി​ക​രി​ക്കാ​നും സാ​ധി​ക്കും.

പാ​മ്പു​ക​ളെ​യോ മ​റ്റു അ​പ​ക​ട​ക​ര​മാ​യ എ​ന്തി​നെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ഗി​നി​ക്കോ​ഴി​ക​ള്‍ വ​ള​രെ ഉ​ച്ച​ത്തി​ല്‍ ശ​ബ്ദം ഉ​ണ്ടാ​ക്കി മു​ന്ന​റി​യി​പ്പ് ന​ല്‍​കും. പാ​മ്പ്, മ​റ്റു ഇ​ഴ​ജ​ന്തു​ക്ക​ള്‍ എ​ന്നി​വ ഇ​വ​യു​ടെ ശ​ത്രു​വ​ര്‍​ഗ​മാ​യ​തി​നാ​ല്‍ അ​വ​യെ കാ​ണു​മ്പോ​ള്‍ ഇ​വ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ ഗി​നി വ​ള​രു​ന്ന പ​റ​മ്പു​ക​ളി​ല്‍ പൊ​തു​വേ പാ​മ്പി​ന്‍റെ ശ​ല്യം കു​റ​വാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​താ​ണ് പാ​മ്പ് പോ​ലെ​യു​ള്ള ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ഗി​നി​ക്കോ​ഴി​യെ വ​ള​ര്‍​ത്താ​ന്‍ മ​നു​ഷ്യ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

200 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു നേ​ര​ത്തേ ഗി​നി​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല. എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്ത് പാ​മ്പ് ക​ടി​യേ​റ്റു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വ് ഗി​നി​ക്കോ​ഴി​യെ വ​ള​ര്‍​ത്താ​ന്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ചു. ഇ​തോ​ടെ ഒ​റ്റ​യ​ടി​ക്ക് വി​ല 400 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു.

റോ​ബി​ന്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്

Related posts

Leave a Comment