‘ചാക്കിൽ നിന്നു കിട്ടിയതാ സാറേ, കണ്ടപ്പോൾ ഒരു കൗതുകം, അങ്ങനെ എടുത്തു..!നാടൻ തോക്കുമായി യുവാവ് പിടിയിൽ; റാന്നിക്കാരൻ ജോജി ആണയിട്ടു പറ‍യുന്നു….


റാ​ന്നി: നാ​ട​ന്‍ തോ​ക്ക് അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ച​തി​ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചേ​ത്ത​യ്ക്ക​ല്‍ പാ​റേ​ക്ക​ട​വ് ച​ക്കി​ട്ട​യി​ല്‍ തോ​മ​സ് വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ ജോ​ജി വ​ര്‍​ഗീ​സാ​ണ് (37) റാ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നാ​ട​ന്‍ തോ​ക്കു​മാ​യി പാ​റേ​ക്ക​ട​വു ഭാ​ഗ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ഇ​യാ​ള്‍ നി​ല്‍​ക്കു​ന്ന​തു ക​ണ്ട​താ​യു​ള്ള വി​വ​രം വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​നെ സ​മീ​പ​ത്തെ സ്ത്രീ​ക​ള്‍ അ​റി​യി​ച്ചി​രു​ന്നു.​

തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ട സ്ഥ​ലം റാ​ന്നി പോ​ലീ​സ് പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് വി​വ​രം റാ​ന്നി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

മാ​ട​ത്ത​രു​വി​ക്ക് സ​മീ​പ​ത്തു നി​ന്നും ചാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട തോ​ക്കാ​ണി​തെ​ന്നും കൗ​തു​ക​ത്തി​ന് എ​ടു​ത്ത​താ​ണെ​ന്നു​മാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ മാ​ട​ത്ത​രു​വി, ഇ​ട​മു​റി, റ​ബ​ര്‍​ബോ​ര്‍​ഡ് മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ഇ​യാ​ള്‍ ഈ ​സം​ഘ​ത്തി​ല്‍ അം​ഗ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

Related posts

Leave a Comment