നിങ്ങളുടെ അയൽക്കാർ ആര്..! ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മനസിലാക്കാൻ പോ​ലീ​സി​ന്‍റെ ഗുണ്ടാ വ​ണ്ടി യാ​ത്ര

listകോ​ട്ട​യം: പോ​ലീ​സി​ന്‍റെ ഗുണ്ടാ വ​ണ്ടി യാ​ത്ര ആ​രം​ഭി​ച്ചു. ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ണ്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഗു​ണ്ടാ​വ​ണ്ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പോ​ലും അ​റി​യാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു പ​ക്ഷേ ഇ​യാ​ൾ കൊ​ടും ക്രി​മി​ന​ൽ ആ​യി​രി​ക്കാം.

ഇ​ങ്ങ​നെ​യു​ള്ള​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​ണ് ഗു​ണ്ടാ വ​ണ്ടി ഉ​പ​ക​രി​ക്കു​ക. ഗു​ണ്ട​യു​ടെ ചി​ത്ര​ങ്ങ​ൾ. ഇ​യാ​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം, ഏ​തൊ​ക്കെ കേ​സു​ക​ളി​ൽ  ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ചി​ത്ര​ത്തോ​ടൊ​പ്പം ന​ല്കും. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ ചാ​ർ​ജെ​ടു​ത്ത ശേ​ഷം ത​യാ​റാ​ക്കി​യ ക്രി​മി​ന​ൽ ഗാ​ല​റി​യി​ലെ 107 ഗു​ണ്ട​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഗു​ണ്ടാ​വ​ണ്ടി​യി​ൽ  ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ നാ​ലു സ​ബ് ഡി​വി​ഷ​നു​ക​ളി​ലും ഗു​ണ്ടാ വ​ണ്ടി സ​ഞ്ച​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ന്ന് പാ​ലാ​യി​ലെ​ത്തി​യ ഗു​ണ്ടാ​വ​ണ്ടി  പാ​ലാ സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കും. അ​ടു​ത്ത ദി​വ​സം വൈ​ക്കം സ​ബ് ഡി​വി​ഷ​നി​ലാ​വും ഗു​ണ്ടാ​വ​ണ്ടി എ​ത്തു​ക.

Related posts