ഇവൻ നായസുര..! പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച മുങ്ങിയ പ്രതിയെ പോലീസ് പൊക്കി; നായസുരയെന്നറിയപ്പെടുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്

nayasuraപാ​ല​ക്കാ​ട്: ക​ണ്‍​ട്രോ​ൾ ​റൂം പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും, മു​ൻ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ശ​ബ​രി​യെ ത​ല​യ്ക്ക​ടി​ച്ചു വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഒ​രു​മാ​സ​ത്തോ​ളമായി ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന പാ​ല​ക്കാ​ട് മു​ത്താ​ന്ത​റ കോ​ഴി​പ്പ​റ​ന്പ് സു​രേ​ഷ് എ​ന്ന നാ​യ സു​ര (29)യെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​ഴ​നി​യി​ൽനി​ന്നാണ്  അറസ്റ്റുചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷ മായിരിക്കും  ഇന്ന് കോടതിയിൽ ഹാജ രാക്കുക.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ട​ക്ക​ന്ത​റ ചു​ണ്ണാ​ന്പു​ത​റ റോ​ഡി​ലൂ​ടെ മ​ദ്യ​പി​ച്ച് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന സു​രേ​ഷും സു​ഹൃ​ത്ത് സ്കോ​ർ​പി​യോ ഗി​രീ​ഷും പോ​ലീ​സ് ത​ട​ഞ്ഞുനി​ർ​ത്തി ചോ​ദി​ച്ച​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സു​കാ​രാ​യ സി​പി​ഒ മ​ഹേ​ഷ്, അ​രു​ണ്‍ എ​ന്നി​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നുശേ​ഷം ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​കു​ന്ന വ​ഴി​ക്കു മു​ത്താ​ന്ത​റ ആ​ൽ​ത്ത​റ​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മു​ൻ കൗ​ണ്‍​സി​ല​റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മേ​ലാ​മു​റി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ശ​ബ​രി​യെ  സോ​ഡാ കു​പ്പി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെയ്തു. ഗി​രീ​ഷി​നെ തൊ​ട്ട​ടു​ത്ത ദി​വ​സം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. സു​രേ​ഷ് ത​മി​ഴ്നാ​ട്ടിലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്ന​തി​നാ​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നു പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം പ്ര​തി​ക്കു കൂ​ട്ടു​കാ​ർ മു​ഖേ​ന സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ഴ​നി, മ​ധു​ര, തി​രു​ച്ചെ​ന്തൂ​ർ, തൂ​ത്തു​ക്കു​ടി, പോ​ണ്ടി​ച്ചേ​രി, ചെ​ന്നൈ, തി​രു​പ്പ​തി, ഹൈ​ദ​രാ​ബാ​ദ്, തി​രു​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മാ​റി​മാ​റി ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​രു​ന്ന​താ​യി സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ടൗ​ണ്‍ നോ​ർ​ത്ത് എ​സ്ഐ ര​ഞ്ജി​ത്തും ക്രൈം ​സ്വ​കാ​ഡ് അം​ഗ​ങ്ങ​ളും പ​ഴ​നി​യി​ൽ ക്യാ​ന്പ് ചെ​യ്ത് പി​ന്തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ്ഥി​രം കു​റ്റ​വാ​ളി​യാ​യ നാ​യ സു​ര ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തോ​ളം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ളാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ പ​ത്തോ​ളം കേ​സുക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ല​വി​ലു​ണ്ട്. ഗി​രീ​ഷി​നെ​തി​രെ​യും നേ​ര​ത്തെ കേ​സു​ക​ളു​ണ്ട്.

പാ​ല​ക്കാ​ട് എ​എ​സ്പി ജി.​പൂ​ങ്കു​ഴ​ലി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ടൗ​ണ്‍ നോ​ർ​ത്ത് സി ​ഐ ആ​ർ ശി​വ​ശ​ങ്ക​ര​ൻ, എ​സ്ഐ ര​ഞ്ജി​ത്, എ​എ​സ്ഐ ഷേ​ണു, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​ന​ന്ദ​കു​മാ​ർ, ആ​ർ.​കി​ഷോ​ർ, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts